ഐവറി കോസ്റ്റിന്റെ നിക്കോളാസ് പെപ്പെക്ക് ഇരട്ടഗോള്‍; കുറസാവോയെ തകർത്തു

നിലവിൽ ആറ് പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഐവറി കോസ്റ്റ്

ഐവറി കോസ്റ്റിന്റെ നിക്കോളാസ് പെപ്പെക്ക് ഇരട്ടഗോള്‍; കുറസാവോയെ തകർത്തു
dot image

2026 ഫിഫ ലോകകപ്പിൽ കുറസാവോയെ തകർത്ത് ഐവറി കോസ്റ്റ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഐവറി കോസ്റ്റിന്റെ ജയം. നിലവിൽ ആറ് പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

മത്സരത്തിന്റെ ഏഴാം മിനിറ്റിലും അറുപത്തിനാലാം മിനിട്ടിലുമാണ് കുറസാവിയുടെ വല ഐവറി കോസ്റ്റ് തുളച്ചത്. ടീമിനായി നിക്കൊളാസ് പെപ്പെ ആയിരുന്നു രണ്ട് ഗോളുകളും നേടിയത്. ഈ ജയത്തോടെ ഐവറി കോസ്റ്റ് നോക്കൗട്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഗ്രൂപ്പ് ടേബിളിൽ ജർമനിക്കും ഐവറി കോസ്റ്റിനും ഒരേ പോയിന്റ് നില തന്നെയാണ്. എന്നാൽ ഗോൾ ഡിഫറെൻസ് ജർമനിക്ക് അനുകൂലമായതോടെയാണ് ഐവറി കോസ്റ്റ് രണ്ടാം സ്ഥാനത്തായത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു സമനിലയും രണ്ട് തോൽവിയും എട്ട് വാങ്ങിയതോടെ കുറസാവോ അടുത്ത റൗണ്ടിലേക്ക് കടക്കാതെ പുറത്തായി.

Content highlights: Nicolas Pepe scores Ivory Coast beat Curacao

dot image
To advertise here,contact us
dot image