

മലയാളികൾക്ക് അടക്കം പ്രിയങ്കരിയാണ് നടി സാമന്ത റൂത്ത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സാമന്തയുടെയും സംവിധായകൻ രാജ് നിദിമോരുവിന്റെയും വിവാഹം. ഇപ്പോഴിതാ സാമന്ത ഗർഭിണിയാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘മാ ഇൻതി ബംഗാരം’ തിയേറ്ററിൽ മികച്ച വിജയമാണ് നേടിയത്.
ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സാമന്ത, ഭർത്താവും ചലച്ചിത്ര നിർമാതാവുമായ രാജ് നിഡിമോരുവിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. ഈ ചടങ്ങിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങളിലൂടെയാണ് സാമന്തയ്ക്ക് 'ബേബി ബംപ്' ഉണ്ടെന്നും താരം ഗർഭിണിയാണെന്നും ആരാധകർ കണ്ടെത്തിയത്.
'വാർത്ത സത്യമാണ്. പുതിയ വിശേഷത്തിൽ ഇരുവരും വലിയ സന്തോഷത്തിലാണ്. കുഞ്ഞ് എത്തുന്നുവെന്ന വാർത്ത അധികം വൈകാതെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കും' -സാമന്തയും രാജുമായി അടുത്ത വൃത്തങ്ങൾ ഇങ്ങനെ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷം ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടേയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.
Content Highlights: Actress Samantha Ruth Prabhu is making headlines after fans spotted what appeared to be a baby bump during the success celebration of her latest film. The viral visuals have triggered widespread discussion on social media, with several reports claiming that Samantha and her husband, Raj Nidimoru, are expecting their first child.