

ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് പ്രീമിയർ ലീഗ് കിരീട പോരാട്ടം സജീവമാക്കി മാഞ്ചസ്റ്റർ സിറ്റി. ജെറെമി ഡോകു, ഏർലിങ് ഹാളണ്ട്, ഒമാർ മാർമൂഷ് എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്.
ജയത്തോടെ 35 മത്സരങ്ങളിൽ 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. 76 പോയിന്റുള്ള ആർസനലാണ് ഒന്നാമത്.
രണ്ടാം പകുതിയിൽ 60ാം മിനിറ്റിലാണ് ജെറെമി ഡോകു മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തിയത്. അധികം വൈകാതെ 75ാം മിനിറ്റിൽ ഹാളണ്ട് സിറ്റിയുടെ ലീഡുയർത്തി. അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ പന്ത് വലിയിലെത്തിച്ച് മാർമൂഷ് മത്സരത്തിലെ മൂന്നാം ഗോളും കണ്ടെത്തി.
പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ക്രിസ്റ്റൽ പലസാണ് സിറ്റിയുടെ എതിരാളികൾ. ബുധനാഴ്ച രാത്രിയാണ് മത്സരം. കിരീട പോരാട്ടത്തിൽ മുന്നിലുള്ള ഗണ്ണേഴ്‌സ് ഞായറാഴ്ച വെസ്റ്റ് ഹാമിനെ നേരിടും.
content highlights: Man City 3-0 Brentford, tittle race with arsenel in heat