തുടക്കം നിരാശ; ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനോട് തോറ്റ് ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എൽ 2025 -26 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവിയോടെ തുടക്കം.

തുടക്കം നിരാശ; ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനോട് തോറ്റ് ബ്ലാസ്റ്റേഴ്‌സ്
dot image

ഐ എസ് എൽ 2025 -26 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവിയോടെ തുടക്കം. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളത്തിന്റെ സ്വന്തം ടീം തോൽവി വഴങ്ങിയത്.

മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആതിഥേയർക്കായി ജാമി മക്ലാരൻ 36-ാം മിനിറ്റിലും ടോം അൽഡേർഡ് രണ്ടാം പകുതിക്ക് ശേഷമുള്ള അധിക സമയത്തും ഗോൾ നേടി.

മത്സരം തുടങ്ങിയത് മുതൽ മോഹൻ ബഗാന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. മത്സരത്തിൽ മോഹൻ ബഗാൻ 23 ഷോട്ടുകൾ അടിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ഉതിർക്കാനായത് വെറും രണ്ട് ഷോട്ടുകൾ. ബഗാൻ 65 ശതമാനം സമയത്തും പന്ത് കൈവശം വെച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിലുണ്ടായിരുന്നത് 35 ശതമാനം സമയം മാത്രം.

ഫെബ്രുവരി 22 ന് മുംബൈ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടിൽ നടക്കുന്ന ഈ മത്സരത്തിൽ വിജയത്തോടെ സീസണിലേക്ക് തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സ് ശ്രമം.

Content Highlights: ISL 2026 Disappointing start; Blasters lose to Mohun Bagan in opening match

dot image
To advertise here,contact us
dot image