

കോപ്പ ഡെൽ റേയിൽ ബാഴ്‌സലോണയുടെ വലനിറച്ച് അത്‌ലറ്റികോ മാഡ്രിഡ്. ആദ്യപാദ സെമിയിൽ എതിരില്ലാത്ത നാല് ഗോളിനാണ് നിലവിലെ ജേതാക്കളായ ബാഴ്‌സയെ അത്‌ലറ്റികോ തകർത്തത്. ഇതോടെ ഫൈനലിലേക്കുള്ള വഴിയിൽ ഡീഗോ സിമിയോണിയും സംഘവും വലിയ മുന്നേറ്റം നടത്തി.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഓൺഗോളിലൂടെ ബാഴ്സലോണയ്ക്ക് തിരിച്ചടിയായി. ഏഴാം മിനിറ്റിൽ ബാഴ്‌സ ഡിഫൻഡർ എറിക് ഗാർസിയയുടെ ഓൺഗോളിലൂടെയാണ് അത്‌ലറ്റികോ ലീഡ് നേടിയത്. 14-ാം മിനിറ്റിൽ ഒൺടോയ്‌ൻ ഗ്രീസ്‌മാനിലൂടെ അത്‌ലറ്റിക്കോ ലീഡ് ഉയർത്തി. 33-ാം മിനിറ്റിൽ അഡമോള ലുക്മാനും ഗോൾ കണ്ടെത്തി.
അർജന്റൈൻ താരം ജൂലിയൻ അൽവാരസ് നൽകിയ പാസിൽ നിന്നായിരുന്നു മൂന്നാം ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അൽവാരസ് കൂടി ലക്ഷ്യം കണ്ടതോടെ അത്‌ലറ്റിക്കോയുടെ ലീഡ് 4-0 ആയി. മാർച്ച് മൂന്നിനാണ് രണ്ടാം പാദ മത്സരം.
Content Highlights: Copa Del Rey Semi-Final 1st Leg: Atletico Madrid beats Barcelona