

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആവേശവിജയം. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നടന്ന മത്സത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായിപ്പോയ ചെല്‍സി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് വിജയം പിടിച്ചെടുത്തത്. ഇഞ്ചുറി ടൈമില്‍ അര്‍ജന്റൈന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസ് നേടിയ ഗോളാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വെസ്റ്റ് ഹാം ചെല്‍സിയെ ഞെട്ടിച്ചു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ജാരോദ് ബോവനിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. 36-ാം മിനിറ്റില്‍ ക്രൈസെന്‍സിയോ സമ്മര്‍വില്ലെയിലൂടെ വെസ്റ്റ് ഹാം ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാം പകുതിയില്‍ ചെല്‍സിയുടെ തകര്‍പ്പന്‍ കംബാക്കാണ് കാണാനായത്. 57-ാം മിനിറ്റില്‍ ജാവോ പെഡ്രോയുടെ കിടിലന്‍ ഗോളില്‍ ചെല്‍സി തിരിച്ചടിച്ചു. 70-ാം മിനിറ്റില്‍ കുക്കുറെല്ലയിലൂടെ ചെല്‍സി ഒപ്പമെത്തുകയും ചെയ്തു. ഇഞ്ചുറി ടൈമില്‍ എന്‍സോ ഫര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഗോളില്‍ ചെല്‍സി വിജയമുറപ്പിച്ചു.
Content Highlights: Premier League: Enzo Fernandez strikes in stoppage time; Chelsea snatch comeback win against West Ham