

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പരാജയമറിയാതെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി ആഴ്‌സണല്‍. അവസാന സ്ഥാനക്കാരായ കയ്‌രാറ്റിനെതിരായ മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ ഗണ്ണേഴ്സ് ലീഗ് ഘട്ടത്തിലെ എട്ടിൽ എട്ട് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയത്. കയ്‌രാറ്റിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്.
പരിക്കേറ്റ് വിശ്രമത്തിലായി, തകർപ്പന്‍ തിരിച്ചുവരവ് നടത്തിയ കായ് ഹാവർട്സാണ് ഗണ്ണേഴ്സിന്റെ വിജയശിൽപ്പി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹാവർട്സ്, ഗ്യോകെറസ്, മാർട്ടിനെല്ലി എന്നിവർ ആണ് ഗോളുകൾ നേടിയത്. ഗ്യോകെറസിന്റെ ഗോളിന് വഴിയൊരുക്കിയതും ഹാവേർട്സാണ്. വിജയത്തോടെ 24 പോയിന്റുമായി ആഴ്സണൽ അവസാന 16ലേക്ക് കടന്നു.
Content Highlights: Arsenal beat impressive Kairat to finish UCL league phase perfect