ദുബെയുടെ ഫിഫ്റ്റിയും രക്ഷിച്ചില്ല; പൊരുതിവീണ് ഇന്ത്യ, വിശാഖപട്ടണത്ത് വിജയം കിവീസിന്

ആദ്യ മൂന്ന് ടി20 മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു

ദുബെയുടെ ഫിഫ്റ്റിയും രക്ഷിച്ചില്ല; പൊരുതിവീണ് ഇന്ത്യ, വിശാഖപട്ടണത്ത് വിജയം കിവീസിന്
dot image

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് കിവീസ് വിജയം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ അര്‍ധ സെഞ്ച്വറി നേടി. ആദ്യ മൂന്ന് ടി20 മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. വിശാഖപട്ടണത്തെ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിലായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അടിച്ചെടുത്തത്. 36 പന്തില്‍ 62 റണ്‍സെടുത്ത ടിം സൈഫര്‍ട്ടാണ് ന്യൂസിലാന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ദുബെ 23 പന്തിൽ 65 റൺസ് നേടി റണ്ണൗട്ടായി പുറത്താകുകയായിരുന്നു. സഞ്ജു 24 റൺസ് നേടി പുറത്തായപ്പോള്‍ 30 റൺസ് നേടിയ റിങ്കു സിങ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ന്യൂസിലാൻഡി‌ന് വേണ്ടി മിച്ചൽ സാന്റനര്‍ മൂന്നും ഇഷ് സോധി, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Content Highlights: IND vs NZ, 4th T20: New Zealand beat India by 50 runs in Visakhapatnam to make series 3-1

dot image
To advertise here,contact us
dot image