

കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണ ക്വാർട്ടർ ഫൈനലില്‍. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റേസിങ് സാന്റാന്‍ഡറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസും ലാമിന്‍ യമാലും വലകുലുക്കി.
മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. ഇഞ്ചുറി ടൈമില്‍ ലാമിന്‍ യമാലിന്റെ ഗോളില്‍ ബാഴ്‌സ വിജയവും ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പിച്ചു.
ഇതോടെ വിജയക്കുതിപ്പ് തുടരുകയാണ് ബാഴ്‌സ. 11 മത്സരങ്ങളിലാണ് ഹാന്‍സി ഫ്‌ളിക്കിന്റെ സംഘം പരാജയമറിയാതെ മുന്നേറുന്നത്. 2015ന് ശേഷമുള്ള ബാഴ്‌സയുടെ മികച്ച മുന്നേറ്റമാണിത്.
Content Highlights: Copa del Rey: Barcelona defeats 2nd-division club Racing to advance to quarterfinals