

മലയാളത്തില്‍ ഇന്ന് ഏറ്റവും പോപ്പുലറായ സിനിമ റിവ്യുവറില്‍മാരില്‍ ഒരാളാണ് അശ്വന്ത് കോക്ക്. അശ്വന്തിന്‍റെ റിവ്യു കാത്തിരിക്കുന്ന വലിയ പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. ഇപ്പോഴിതാ താൻ റിവ്യൂസിൽ തൂക്കിവിട്ട ഒരുപാട് ആളുകൾ തന്റെ അച്ഛൻ മരിച്ചപ്പോൾ മെസ്സേജ് അയച്ചിരുന്നുവെന്ന് പറയുകയാണ് അശ്വന്ത്. അതിൽ ഷൈൻ ടോമിന്റെ മെസ്സേജ് കണ്ട് ഞെട്ടിയെന്നും അശ്വന്ത് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'കഴിഞ്ഞ രണ്ടു വർഷമായിട്ട് അച്ഛൻ എന്റെ കൂടെ ഫ്ലാറ്റിലായിരുന്നു താമസം. അച്ഛന് ഡയബറ്റിക് ആയിരുന്നു. ഈ ഡയബറ്റിക് ആയിന്റെ പ്രോസസ് അറിയാല്ലോ. കാലിന്റെ ഓരോ പോർഷൻസ് കട്ട് ചെയ്യുകയായിരുന്നു. ഒരു കാല് കട്ട് ചെയ്തു. രണ്ടു വർഷമായിട്ട് ഇങ്ങനെ ഓരോ രണ്ട് മാസം കൂടുമ്പോൾ സർജറി, ആൻജിയോപ്ലാസ്റ്റി അങ്ങനെയുള്ള ഒരു പ്രോസസ് ആയിരുന്നു. അച്ഛൻ വീക്കായി വരുന്നത് ഞാൻ കാണുന്നുണ്ട്. മരിക്കുന്നതിനു മുൻപുള്ള ആ പ്രോസസ് ആണ് നമുക്ക് ഭയങ്കര ബുദ്ധിമുട്ട്. അച്ഛൻ മരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. മരി കഴിഞ്ഞപ്പോൾ ആശ്വാസമായി കാരണം ആ വേദന ഇനി കാണണ്ടല്ലോ.
അച്ഛൻ മരിച്ചത് ആരും അറിയുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. ഒരു കസിൻ ഉണ്ട് അച്ഛന്റെ ഏട്ടന്റെ മകൻ പുള്ളി അത്യാവശ്യം എഴുതൊക്കെ ചെയ്യുന്ന ആളാണ്. പുള്ളി ഭയങ്കര എസ്സേ പോലെ അച്ഛന്റെ ഫോട്ടോ വെച്ചിട്ട് പേപ്പറിൽ കൊടുത്തു, അങ്ങനെ കുറെ എഡിഷനിൽ പോയി ഇത്. ആരോ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു. ഇത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അതായത് എനിക്ക് ഇഷ്ടമല്ല എന്റെ പേഴ്സണൽ കാര്യങ്ങൾ ആളുകൾ അറിയുന്നത്. അത് സന്തോഷം ആയാലും സങ്കടം ആയാലും.
ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ കുറേ പേർ എന്നെ വിളിച്ചു. അത് എനിക്ക് ഭയങ്കര അത്ഭുതം ഉണ്ടാക്കി. ഞാൻ തന്നെ റിവ്യൂസിൽ ഒക്കെ തൂക്കിവിട്ട ആൾക്കാർ ഒക്കെ എനിക്ക് മെസ്സേജ് അയച്ചു. ആളുകൾ ഒന്നും ഉള്ളിൽ വെക്കുന്നില്ല, നമുക്കൊരു പ്രശ്നം വന്നാൽ ബാഡ് ആണെന്ന് തോന്നുന്ന ഒരു സിറ്റുവേഷനിൽ വിളിച്ചു അല്ലെങ്കിൽ മെസ്സേജ് അയച്ചു അല്ലെങ്കിൽ വരണമെന്ന് ചോദിച്ചു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണം എന്നൊക്കെ പറഞ്ഞു. ഒന്നും രണ്ടും പേരൊന്നല്ല നൂറുകണക്കിന് മെസ്സേജ് കണ്ട് ഞാൻ തന്നെ ഞെട്ടി.
ഷൈൻ ടോം, പുള്ളി ഒരു സെന്റൻസ് കൂടി ഇട്ടു. പുള്ളിയുടെ അച്ഛൻ ഇപ്പോ എടുത്തല്ലേ മരിച്ചേ. അച്ഛൻ മരിക്കുന്നതിന്റെ വേദന എനിക്ക് അറിയാം എന്ന് പറഞ്ഞിട്ട് പുള്ളിയുടെ സാധനം ഇട്ടു. പുള്ളി എനിക്കെതിരെ കുറേ ബൈറ്റ്സ് കൊടുത്തിട്ടുള്ള ആളാണ്. അങ്ങനെ കുറേ പേർ പിന്നെ ഭയങ്കര ഹയർ പൊസിഷനിൽ നിൽക്കുന്ന മീഡിയ പേഴ്സൺസ് അപ്പോ ഇവരൊക്കെ എന്നെ വാച്ച് ചെയ്യുന്നുണ്ടെന്നും എന്നെ അറിയാം എന്നുള്ളൂത് ഞാൻ എപ്പോഴാ അറിയുന്നത്,' അശ്വന്ത് കോക്ക് പറഞ്ഞു.
Content Highlights: Ashwant Koke speaks about the calls he received after his father’s death. He says many people he had previously trolled contacted him. The critic was surprised by a message from Shine Tom Chacko.