വീണ്ടും ഗ്രൗണ്ടിൽ; ലിഗ്മെന്റ് സർജറി കഴിഞ്ഞ ഫുട്‌ബോൾ താരങ്ങൾക്ക് ടൂർണമെന്റ് സംഘടിപ്പിച്ച് നജാത്ത് ആശുപത്രി

ലിഗ്മെന്റ് സർജറി കഴിഞ്ഞ ഫുട്‌ബോൾ താരങ്ങൾക്ക് വേണ്ടി ഫിറ്റ്നസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് ആലുവ നജാത്ത് ആശുപത്രി

വീണ്ടും ഗ്രൗണ്ടിൽ; ലിഗ്മെന്റ് സർജറി കഴിഞ്ഞ ഫുട്‌ബോൾ താരങ്ങൾക്ക് ടൂർണമെന്റ് സംഘടിപ്പിച്ച് നജാത്ത് ആശുപത്രി
dot image

ആലുവ: ലിഗ്മെന്റ് സർജറി കഴിഞ്ഞ ഫുട്‌ബോൾ താരങ്ങൾക്ക് വേണ്ടി ഫിറ്റ്നസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് ആലുവ നജാത്ത് ആശുപത്രി. ഇന്ന് ഉച്ചയോടെയായിരുന്നു ടൂർണമെൻ്റ് സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട യോഗം എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ മായിൻ ഉദ്ഘാടനം ചെയ്തു.

പ്രഗത്ഭരായ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഇട്ടിമാത്യു, എംഎം ജേക്കബ്, വാൾട്ടർ ആന്റണി,
നജാത്ത് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ എം അബ്ബാസ്, മുൻ കേരള പൊലീസ് ഫുട്ബോൾ താരം കലാധരൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ അസിസ്റ്റന്റ് കമാൻഡൻന്റ് കെ എ ആൻസൺ ,

മുൻ എംജി യൂണിവേഴ്സിറ്റി ഫുട്ബോൾ താരം അബു ഹാരിസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് നസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നജാത്ത് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ എം അബ്ബാസ് കളിക്കാരെ പരിചയപ്പെട്ടു. അസിസ്റ്റന്റ് കമാൻഡൻന്റ് കെ എ ആൻസൺ വിശിഷ്ടാതിഥിയായി.

Content Highlight : A fitness football tournament for players who have undergone ligament surgery was inaugurated by Najath Hospital, organised to support and encourage their recovery and continued participation in sport.

dot image
To advertise here,contact us
dot image