ബാഴ്‌സയ്ക്ക് കഷ്ടകാലം; കോപ ഡെൽറെയിലെ തോൽവിക്ക് പിന്നാലെ ജിറോണയോടും കീഴടങ്ങി

സ്പാനിഷ് ലീഗിൽ ജിറോണ എഫ്സിയോട് തോറ്റ് ബാഴ്‌സലോണ

ബാഴ്‌സയ്ക്ക് കഷ്ടകാലം; കോപ ഡെൽറെയിലെ തോൽവിക്ക് പിന്നാലെ ജിറോണയോടും കീഴടങ്ങി
dot image

സ്പാനിഷ് ലീഗിൽ ജിറോണ എഫ്സിയോട് തോറ്റ് ബാഴ്‌സലോണ. കോപ ഡെൽറെ സെമിഫൈനലിന്റെ ഒന്നാം പാദത്തിൽ അത്‌ലറ്റികോ മാഡ്രിഡിനോട് എതിരില്ലത്ത നാല് ഗോളിന് തോറ്റതിന്റെ പിന്നാലെയാണ് ഇത്.

മത്സരത്തിൽ ആദ്യം ഗോൾ നേടിയത് കുർബാസിയിലൂടെ ബാഴ്‌സയായിരുന്നു. 59-ാം മിനിറ്റിലായിരുന്നു ആ ഗോൾ പിറന്നത്. ശേഷം 62-ാം മിനിറ്റിൽ തോമസ് ലെമർ ജിറോണയുടെ സമനില ഗോളും 86-ാം മിനിറ്റിൽ ഫ്രാൻ ബെൽട്രൻ ജിറോണയുടെ വിജയഗോളും നേടുകയായിരുന്നു.

രണ്ടാം പകുതിയുടെ അധിക സമയത്ത് ജിറോണയുടെ ജോയൽ റോക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ലാമിൻ യമാൽ പെനാൽറ്റി പാഴാക്കി.

കിരീട പ്പോരിൽ ഈ തോൽവി ബാഴ്‌സയ്ക്ക് വലിയ വെല്ലുവിളിയായി. നിലവിൽ 24 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ 24 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്.

Content Highlights: Laliga: Girona 2-1 Barcelona

dot image
To advertise here,contact us
dot image