'ശബരിമല സ്വർണക്കേസിൽ ജനങ്ങളുടെ സംശയം ദൂരീകരിച്ചില്ല; പത്മകുമാറിനെതിരെ നടപടിയെടുക്കാത്തത് സംശയം ബലപ്പെടുത്തി'

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളിലാണ് വിമര്‍ശനം

'ശബരിമല സ്വർണക്കേസിൽ ജനങ്ങളുടെ സംശയം ദൂരീകരിച്ചില്ല; പത്മകുമാറിനെതിരെ നടപടിയെടുക്കാത്തത് സംശയം ബലപ്പെടുത്തി'
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായെന്ന വിമര്‍ശനവുമായി സിപിഐ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളിലാണ് വിമര്‍ശനം.

ചില കാര്യങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായിരുന്നുവെന്നും യോഗം വിലയിരുത്തി. വെള്ളാപ്പള്ളി നടേശനോടുള്ള നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായെന്നും തുടര്‍ച്ചയായി വെള്ളാപ്പള്ളിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സിപിഐ വിമര്‍ശിക്കുന്നു.

ശബരിമല തിരിച്ചടിയായെന്നും പിഎം ശ്രീയില്‍ ഒപ്പിട്ടത് വിനയായെന്നും സിപിഐ ആവര്‍ത്തിച്ചു. ശബരിമല സ്വര്‍ണക്കേസില്‍ ജനങ്ങളുടെ സംശയം ദൂരീകരിക്കാനായില്ല. അറസ്റ്റിലായ സിപിഐഎം നേതാവ് പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും സംശയം ബലപ്പെടുത്തി. ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഫലം എതിരായത് ഭരണവിരുദ്ധവികാരത്തിന്റെ തെളിവാണ്. എല്‍ഡിഎഫും സര്‍ക്കാരും ഇങ്ങനെ പോയിട്ട് കാര്യമില്ലെന്നും തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരുത്തിയാല്‍ തുടര്‍ ഭരണം ഉണ്ടാവുമെന്നും സിപിഐ യോഗം വിലയിരുത്തി.

Content Highlights: cpi criticizes pinarayi vijayan on election loss

dot image
To advertise here,contact us
dot image