ചെര്‍ക്കി മാജിക്! നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

റയാൻ ചെർക്കിയാണ് സിറ്റിയുടെ വിജയ​ഗോൾ കണ്ടെത്തിയത്

ചെര്‍ക്കി മാജിക്! നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റർ സിറ്റി
dot image

പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിനൊടുവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോട്ടിംഗ്ഹാമിനെ അവരുടെ തട്ടകത്തിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തിയത്. റയാൻ ചെർക്കിയാണ് സിറ്റിയുടെ വിജയ​ഗോൾ കണ്ടെത്തിയത്. സമനിലയിൽ മത്സരം അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും നിശ്ചിത സമയം അവസാനിക്കാൻ ഏഴ് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ചെർക്കിയിൽ നിന്ന് വിജയ ഗോൾ വന്നു.

മത്സരത്തിലെ മൂന്ന് ഗോളുകളും വന്നത് രണ്ടാം പകുതിയിലാണ്. 48ാം മിനിറ്റിൽ തിജാനി റെയ്നഡേഴ്സ് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തത്. റയാൻ ചെർക്കിയുടെ അസിസ്റ്റിൽ നിന്നാണ് തിജാനി സീസണിലെ തന്റെ നാലാമത്തെ ഗോൾ വലയിലാക്കിയത്.

54ാം മിനിറ്റിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ മറുപടി ഗോൾ എത്തി. ഒമാരി ഹച്ചിൻസണിന്റെ തകർപ്പൻ വോളിയിലൂടെയാണ് നോട്ടിംഗ്ഹാം സമനില പിടിച്ചത്. ഒടുവിൽ 83ം മിനിറ്റിൽ സമനില പൂട്ട് തകർത്ത് റയാൻ ചെർക്കിയുടെ ഗോൾ വന്നു.

Content Highlights: 

dot image
To advertise here,contact us
dot image