അറ്റ്ലീയുടെ 150 കോടി പരസ്യം ? രൺവീർ കലക്കി.. മിനി ബോളിവുഡ് സിനിമ പോലെ ഉണ്ടെന്ന് ആരാധകർ

ബോളിവുഡിലെ പ്രശസ്തരായ സാങ്കേതികപ്രവർത്തകരാണ് പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്

അറ്റ്ലീയുടെ 150 കോടി പരസ്യം ? രൺവീർ കലക്കി.. മിനി ബോളിവുഡ് സിനിമ പോലെ ഉണ്ടെന്ന് ആരാധകർ
dot image

രൺവീർ സിംഗിനെ നായകനാക്കി അറ്റ്ലീ അണിയിച്ചൊരുക്കിയ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. 150 കൊടിയിലാണ് ഈ പരസ്യം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ദേയം. ചിങ്സ് സീക്രട്ട്’ എന്ന ബ്രാൻഡിനു വേണ്ടിയാണ് അറ്റ്ലിയുടെ പരസ്യം.മാസ് ആക്ഷൻ ഹീറോ ലുക്കിലാണ് പരസ്യത്തിൽ രൺവീർ സിങ് പ്രത്യക്ഷപ്പെടുന്നത്. രൺവീറിന്റെ സൂപ്പർ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ആകർഷണം. ഒപ്പം ശ്രീലീലയും ബോബി ഡിയോളും ഉണ്ട്. ഒരു മിനി ബോളിവുഡ് സിനിമ പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

മഞ്ഞുമൂടിയ ഒരു ഭൂപ്രദേശത്തുള്ള ഒരു രഹസ്യസങ്കേതത്തിലാണ് കഥ നടക്കുന്നത്. ചാരനായി അവിടെയെത്തുകയാണ് രൺവീർ സിങ്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് പരസ്യത്തിലുള്ളത്. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ പരസ്യം. വിക്കി കൗശാലിന്റെ ബ്രഹ്മാണ്ഡചിത്രം ഛാവയുടെ ബജറ്റ് പോലും 130 കോടി ആയിരുന്നു.

ബോളിവുഡിലെ പ്രശസ്തരായ സാങ്കേതികപ്രവർത്തകരാണ് പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ജി.കെ വിഷ്ണുവാണ് ക്യാമറ. റൂബൻ ആണ് എഡിറ്റർ. സംഗീതം നിർവഹിച്ചിരിക്കുന്നത് ശങ്കർ ഇഷാൻ ലോയ് ആണ്. ഗുൽസാറിന്റേതാണ് വരികൾ. അർജിത് സിങ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റാപ്പ് ആലപിച്ചിരിക്കുന്നത് രൺവീർ സിങ് ആണ്.

ഷാരൂഖ് ഖാൻ നായകനായി 1000 കോടി ക്ലബ്ബിൽ ഇടം നേടിയ ജവാൻ ആണ് അറ്റ്ലീയുടെ ഒടുവിൽ റീലീസ് ചെയ്‌ത ചിത്രം. അറ്റ്ലീയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ അല്ലു അർജുൻ നായകൻ ആകുന്ന പാൻ ഇന്ത്യൻ ചിത്രമാണ്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രത്തിലാണ് രൺവീർ അടുത്തതായി അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലാണ് രൺവീർ അവസാനമായി അഭിനയിച്ചത്.

Content Highlights:  Atlee's 150 crore advertisement receives praise on social media

dot image
To advertise here,contact us
dot image