
കൊല്‍ക്കത്തയില്‍ ഒരു ലോക്കല്‍ ട്രെയിനില്‍ സഹയാത്രികയ്ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് യുവതി. തിങ്ങി നിറഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ തുടര്‍ന്ന് എല്ലാവര്‍ക്കും കൂട്ടത്തോടെ ചുമയ്‌ക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സീല്‍ദായിലേക്കുള്ള ട്രെയിനിലായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ് ഇത് കാമറയില്‍ പകര്‍ത്തിയത്.
വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്, പച്ച വസ്ത്രം ധരിച്ച ഒരു സ്ത്രീക്ക് നേരെ മറ്റ് സ്ത്രീകള്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നു. കുട്ടികളടക്കം ഇരിക്കുമ്പോള്‍ എന്തിനാണ് ഈ സ്ത്രീ ഇങ്ങനെ ചെയ്തതെന്ന് മറ്റുള്ളവര്‍ ചോദിക്കുന്നുണ്ട്. സീറ്റിന്റെ പേരില്‍ ഈ സ്ത്രീയും സഹയാത്രികയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വഴക്കിന് പിന്നാലെ സീറ്റ് ലഭിക്കാത്ത ദേഷ്യത്തിന് ഈ സ്ത്രീ ബാഗില്‍ നിന്നും പെപ്പര്‍ സ്‌പ്രേയെടുത്ത് വഴക്ക്കൂടിയ പെണ്‍കുട്ടിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. അടുത്തിരുന്ന സ്ത്രീ ഇത് തടഞ്ഞതിന് പിന്നാലെ കമ്പാര്‍ട്ട്‌മെന്റാകെ ഈ സ്ത്രീ സ്‌പ്രേ ചെയ്തു.
ഇതോടെ സഹയാത്രികരെല്ലാം ഇവരെ പിടിച്ചുവെയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇവരെ റെയില്‍വെ പൊലീസില്‍ ഏല്‍പ്പിച്ചു. സ്ത്രീകള്‍ അവരുടെ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ട ഒരു സാധനം അനാവശ്യമായി ഉപയോഗിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് കുറ്റം ചെയ്ത സ്ത്രീക്കെതിരെ ഉയരുന്നത്. സംഭവം ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലായത് നന്നായി ഇല്ലെങ്കില്‍ ഇരവാദം ഉയര്‍ത്തിയേനെ എന്നാണ് വീഡിയോയ്ക്ക് താഴെ ചില പുരുഷന്മാരുടെ കമന്‍റുകള്‍. കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെയാണ് പെപ്പര്‍ സ്പ പ്രയോഗത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.
Content Highlights: a lady sprayed pepper spray towards fellow passenger on a local train in kolkata