
ഒരു കലണ്ടർ വർഷത്തിൽ വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയുടെ പേരിൽ. ഓസീസ് താരം ബെലിൻഡ ക്ലാർക്കിന്റെ പേരിലുള്ള 28 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് മന്ദാന തകർത്തത്.
1997 ൽ ക്ലാർക്ക് 970 റൺസ് നേടിയിരുന്നു, 959 റൺസുമായി മത്സരത്തിന് തുടക്കമിട്ട 29 കാരി ആ ലക്ഷ്യം മറികടന്നു. 17 മത്സരങ്ങളിൽ നിന്ന് 982 റൺസാണ് താരം ഇത് വരെ നേടിയത്. 57.76 ശരാശരിയിലും 112.22 സ്ട്രൈക്ക് റേറ്റിലും നാല് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെയാണ് അത്.
അതേ സമയം ഏകദിന ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് താരത്തിന് ഇതുവരെ വേണ്ടത്ര തിളങ്ങാനായിട്ടില്ല. ആകെ മൊത്തം 54 റൺസാണ് നേടാനായത്.
Content Highlights:Mandhana breaks history; becomes highest run-scorer in women's cricket in calendar year