'ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകൾ'; 2025ലെ സാഹിത്യത്തിനുള്ള നൊബേൽ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്

മനുഷ്യ മനസിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും വിഷാദം നിറഞ്ഞ ലോകത്തെക്കുറിച്ചുള്ള വിശകലനങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ ഇതിവൃത്തം

'ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകൾ'; 2025ലെ സാഹിത്യത്തിനുള്ള നൊബേൽ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്
dot image

സ്റ്റോക്കോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്‌നഹോര്‍കയ്ക്ക്. ആധുനിക യൂറോപ്യന്‍ സാഹിത്യ രംഗത്തെ പ്രധാന പേരുകളിലൊന്നാണ് ക്രാസ്‌നഹോര്‍കയ്. 2015ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 2002ല്‍ ഇമ്രെ കെര്‍ട്ടെസിന് ശേഷം ഹംഗേറിയില്‍ നിന്നുള്ള ജേതാവാണ് അദ്ദേഹം. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റേതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം.

1954-ല്‍ ഹംഗേറിയയിലായിരുന്നു ക്രാസ്‌നഹോര്‍കയ്‌യുടെ ജനനം. മനുഷ്യ മനസിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും വിഷാദം നിറഞ്ഞ ലോകത്തെക്കുറിച്ചുള്ള വിശകലനങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ ഇതിവൃത്തം. 1985ലാണ് ക്രാസ്‌നഹോര്‍കയ് തന്റെ ആദ്യ നോവല്‍ രചിച്ചത്. സിനിമയിലെ ദൃശ്യങ്ങള്‍പോലെ നീണ്ടുപോകുന്ന വാചകങ്ങളും സങ്കീര്‍ണമായ ഘടനയും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വേറിട്ട് നിര്‍ത്തുന്ന മറ്റൊരു പ്രത്യേകതയാണ്.

സ്റ്റോക്ക്‌ഹോമില്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നാളെ (ഒക്ടോബര്‍ 10) ഇന്ത്യന്‍ സമയം വൈകിട്ട് 2.30 ന് ജൂറി പ്രഖ്യാപിക്കും. ഒസ്ലോയില്‍ നോര്‍വീജിയന്‍ നൊബേല്‍ പുരസ്‌കാര സമിതിയാണ് പ്രഖ്യാപനം നടത്തുക.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഒക്ടോബര്‍ 13ന് പ്രഖ്യാപിക്കും. ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം പ്രഖ്യാപിക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 3.15നാണ് പ്രഖ്യാപനം. സ്റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡീഷ് അക്കാഡമി ഓഫ് സയന്‍സാണ് ഇത് പ്രഖ്യാപിക്കുക.

Content Highlight; László Krasznahorkai Wins 2025 Nobel Prize in Literature

dot image
To advertise here,contact us
dot image