
2027 എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഹെഡ് കോച്ച് ഖാലിദ് ജമീല്‍. സിംഗപ്പൂരിനെതിരായ മത്സരത്തിനുള്ള 30 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമില്‍ ഏഴ് മലയാളി താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.
കാഫ നാഷന്‍സ് കപ്പില്‍ കളിച്ച മുഹമ്മദ് ഉവൈസ്, ആഷിഖ് കുരുണിയന്‍, ജിതിന്‍ എംഎസ് എന്നിവരും ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള സാധ്യതാ പട്ടികയില്‍ ഇടംനേടി. ഇവരെ കൂടാതെ അണ്ടര്‍ 23 ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഐമന്‍, വിബിന്‍ മോഹനന്‍, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സനാന്‍ എന്നിവരും ടീമിലെത്തി.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടീമിലേക്ക് തിരിച്ചെത്തിയെന്നാണ് പ്രധാനപ്പെട്ട സവിശേഷത. കൂടാതെ വിക്രം പ്രതാപ് സിംഗ്, പാര്‍ഥിബ് ഗോഗോയ് എന്നീ യുവതാരങ്ങളും സാധ്യതാ ടീമിലുണ്ട്. ഗോള്‍കീപ്പര്‍മാരായി ഗുര്‍പ്രീത് സിംഗ് സന്ധുവും അമരീന്ദര്‍ സിംഗുമുണ്ട്.
ഒക്ടോബര്‍ ഒന്‍പതിന് സിംഗപ്പൂരിലാണ് എവേ മത്സരം നടക്കുക. 14ന് ഗോവയിലെ മഡ്ഗാവില്‍ ഹോം മത്സരവും നടക്കും. മത്സരങ്ങള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള ക്യാംപ് സെപ്റ്റംബര്‍ 20ന് ബെംഗളൂരുവില്‍ ആരംഭിക്കും.
Content Highlights: India coach Khalid Jamil names 30 probables for AFC Asian Cup Qualifiers against Singapore