
മോജർ സോക്കർ ലീഗിൽ ഇന്റർ മയാമിയെ മൂന്ന് ഗോളിന് വീഴ്ത്തി ഷാർലെറ്റ് എഫ് സി. ഇദാൻ ടോക്ലൊമാറ്റിയാണ് മയാമിക്ക് വേണ്ടി മൂന്ന് ഗോളും നേടി ഹാട്രിക്ക് സ്വന്തമാക്കിയത്. സൂപ്പർതാരം ലയണൽ മെസ്സി ഒരു പെനാൽട്ടി നഷ്ടപ്പെടുത്തി. പനേങ്ക ശൈലിയിൽ മെസി തൊടുത്ത കിക്ക് ഗോൾകീപ്പറുടെ കയ്യിലെത്തുകയായിരുന്നു.
32ാം മിനിറ്റിൽ മയാമിക്ക് കിട്ടിയ അവസരം മെസി നഷ്ടപ്പെടുത്തി വെറും രണ്ട് മിനിറ്റുകൾക്ക് ശേഷം ടോക്ലോമാറ്റി ആദ്യ ഗോൾ നേടി. 47ാം മിനിറ്റിൽ അദ്ദേഹം രണ്ടാം ഗോളും നേടിയതോടെ മയാമി ബാക്കിഫൂട്ടിലായി.
79ാം മിനിറ്റിൽ തോമസ് അവിലെസ് രണ്ടാം മഞ്ഞക്കാർഡും വാങ്ങി പുറത്തായതോടെ മയാമി 10 അംഗങ്ങളായി കുറഞ്ഞു. അഞ്ച് മിനിറ്റിന് ശേഷം ടോക്ലോമാറ്റി പെനാൽട്ടിയിലൂടെ ഹാട്രിക്കും സ്വന്തമാക്കി.
മത്സരത്തിൽ 59 ശതമാനം നേരവും പന്ത് കാലിൽ വെച്ചിട്ടും മയാമിക്ക് ഒരു ഗോൾ പോലും നേടാനായില്ല. അഞ്ച് ഷോട്ടുകൾ മയാമി ഗോളിന് നേരെ ഉതിർത്തിരുന്നുയ മറുവശത്ത് നാലെണ്ണമാണ് ഷാർലെറ്റ് ശ്രമിച്ചത്. 26 മത്സരത്തിൽ നിന്നും ആറാം തോൽവി നേരിട്ട മെസിയുംം കൂട്ടരും പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഷാർലെറ്റ് മൂന്നാം സ്ഥാനക്കാരാണ്.
26 മത്സരത്തിൽ നിന്നും 13 ജയവും ഏഴ് സമനിലയും ആറ് തോൽവിയുമുൾപ്പടെ 46 പോയിന്റാണ് മയാമിക്കുള്ളത്.
Content Highlights- Inter miami lost against Charlotte Fc as Messi Missed Penalty