ഇസ്രായേലുമായുള്ള മത്സരത്തിലെ മുഴുവൻ ലാഭവും ഗാസക്ക് പ്രഖ്യാപനവുമായി നോർവെ ഫുട്‌ബോൾ

ഗാസയിലെ ദുരിതങ്ങളിൽ 'നിസ്സംഗത പാലിക്കാൻ കഴിയില്ല' എന്നാണ് നോർവെ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചത്

ഇസ്രായേലുമായുള്ള മത്സരത്തിലെ മുഴുവൻ ലാഭവും ഗാസക്ക്   പ്രഖ്യാപനവുമായി നോർവെ ഫുട്‌ബോൾ
dot image

ഇസ്രായേലിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ലാഭവിഹിതമെല്ലാം പലസ്തീന് നൽകുമെന്ന് നോർവെ ഫുട്‌ബോൾ ടീം. ഗാസയിലെ ദുരിതങ്ങളിൽ 'നിസ്സംഗത പാലിക്കാൻ കഴിയില്ല' എന്നാണ് നോർവെ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചത്. ഒക്‌ടോബർ 11നാണ് ഇസ്രായേൽ- നോർവെ മത്സരം അരങ്ങേറുന്നത്. മത്സരത്തിലെ മുഴുവൻ ലാഭവും ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്നാണ് നോർവെ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചത്.

'ഗാസയിലെ സാധാരണ ജനങ്ങൾ വളരെക്കാലമായി അനുഭവിക്കുന്ന മാനുഷിക ദുരിതങ്ങൾക്കും ആനുപാതികമല്ലാത്ത ആക്രമണങ്ങൾക്കും എതിരെ ഞങ്ങൾക്കോ മറ്റ് സംഘടനകൾക്കോ നിസ്സംഗത പാലിക്കാൻ കഴിയില്ല,' നോർവീജിയൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലിസ് ക്ലാവനെസ് ഒരു പ്രസ്താവനയിൽ പറയുന്നു.

'ഗാസയിൽ ജീവൻരക്ഷാ പ്രവർത്തനവും അടിയന്തര സഹായം നൽകുകയും ചെയ്യുന്ന ഒരുസംഘടനയ്ക്ക് ഞങ്ങൾ വരുമാനം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നോർവേയുടെ പ്രഖ്യാപനത്തിനെതിരെ ഇസ്രായേൽ ഫുട്‌ബോൾ അസോസിയേഷൻ രംഗത്തെത്തി. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാനും നോർവെ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭാവന ചെയ്യുന്ന പണം തീവ്രവാദ സംഘടനകളിലേക്കോ തിമിംഗല വേട്ടയ്‌ക്കോ (Whale Hunting) കൈമാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇസ്രായേൽ പ്രസ്താവനയിൽ പരിഹസിച്ചു.

ഒസ്ലോയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കനത്ത സുരക്ഷയൊരുക്കുമെന്ന് നോർവീജിയൻ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. യുവേഫയുമായും പ്രാദേശിക പൊലീസുമായും ചേർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. സുരക്ഷാ കാരണങ്ങളാൽ സ്റ്റേഡിയത്തിലെ ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.

യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ 15 പോയിന്റുമായി നോർവെയാണ് ഒന്നാം സ്ഥാനത്ത്. ഇറ്റലിയ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാമതുള്ള ഇസ്രായേലിനും ഒമ്പത് പോയിന്റുണ്ട്.

Content Highlights- Norway football say they will donate profit earned form israel match to Gaza

dot image
To advertise here,contact us
dot image