
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് ദിയ കൃഷണ. അടുത്തിടെ ആയിരുന്നു ദിയയ്ക്ക് ആൺ കുഞ്ഞു ജനിച്ചത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കുന്നത്. ഇപ്പോഴിതാ ഇവരുടെ ആരാധകർ ഏറെ കാത്തിരുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദിയ. കുഞ്ഞു ഓമിയുടെ മുഖം കാണിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
പ്രസവത്തിനു മുൻപും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ടെങ്കിലും വീഡിയോകളിലോ ഫോട്ടോകളിലോ ഇതുവരെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞു മുഖം കണ്ട സന്തോഷത്തിലാണ് ദിയയുടെ ആരാധകർ. ആശംസകൾ നേർന്ന് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.
അതേസമയം, ദിയയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്ഫോമിലെ ജീവനക്കാരികളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ സംഭവം നടക്കുമ്പോൾ ദിയ പൂർണ ഗർഭിണി ആയിരുന്നു. ഇപ്പോൾ കേസ് നടന്നു കൊണ്ടിരിക്കുകയാണ്.
Content Highlights: Diya Krishna shares baby's face with fans