ഒറ്റ പോസ്റ്റ് ഫുൾ ഡാമേജ്! പണി കൊടുത്ത് കൂലി; ലോകേഷിന്‍റെ കമന്റ് ബോക്സ് നിറഞ്ഞ് ട്രോളുകൾ

ബ്രോക്കോഡ് എന്ന സിനിമയുടെ ടീസർ ആണ് ലോകേഷ് എക്സിലൂടെ പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെയാണ് ട്രോളുമായി പ്രേക്ഷകരെത്തിയത്

ഒറ്റ പോസ്റ്റ് ഫുൾ ഡാമേജ്! പണി കൊടുത്ത് കൂലി; ലോകേഷിന്‍റെ കമന്റ് ബോക്സ് നിറഞ്ഞ് ട്രോളുകൾ
dot image

തമിഴിലെ നമ്പർ വൺ സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. കൈതി, മാസ്റ്റർ, വിക്രം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ലോകേഷ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ലോകേഷിന്റേതായി അവസാനം പുറത്തിറങ്ങിയ രജനി ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. കളക്ഷനിലും സിനിമയ്ക്ക് വലിയ നേട്ടമുണ്ടാക്കനായിട്ടില്ല. ഇപ്പോഴിതാ ലോകേഷിന്റെ ഏറ്റവും പുതിയ ട്വീറ്റിന് താഴെ ട്രോളുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ.

രവി മോഹൻ നായകനായി എത്തുന്ന ബ്രോക്കോഡ് എന്ന സിനിമയുടെ ടീസർ ആണ് ലോകേഷ് എക്സിലൂടെ പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെയാണ് ട്രോളുമായി പ്രേക്ഷകരെത്തിയത്. കൂലിയിലെ ആമിർ ഖാന്റെ ഡയലോഗ് ആയ 'എപ്പടി ഇരുക്കീങ്കെ അണ്ണാ' എന്ന മീം ആണ് പലരും തമാശരൂപേണ പങ്കുവെക്കുന്നത്. 'സുഖമാണോ ലോകേഷേ', 'അടുത്ത ഇന്റർവ്യൂവിനായി കാത്തിരിക്കുന്നു' എന്ന് തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. കൂലി പ്രതീക്ഷിച്ച രീതിയിൽ ഉയരത്തിലുള്ള നിരാശയും പലരും പങ്കുവെച്ചിട്ടുണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു.

ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കൂലിയിൽ അക്രമാസക്തമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാൽ മുതിർന്നവർ മാത്രമേ കാണാൻ പാടുള്ളൂ എന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി വി തമിഴ്‌സെൽവിയുടെ ബെഞ്ചിനു മുൻപാകെ അറിയിച്ചു.

Content Highlights: Lokesh kanakaraj twitter post filled with coolie trolls

dot image
To advertise here,contact us
dot image