ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ 5 മാര്‍ഗങ്ങള്‍ ശ്രദ്ധിക്കാം

ഫംങ്ഷണല്‍ മെഡിസിന്‍ വിദഗ്ധനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. അലോക് ചോപ്രയാണ് ഹൃദയാരോഗ്യം സംരക്ഷ്‌ക്കാനുളള മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കുന്നത്

dot image

ഇക്കാലത്ത് ആളുകളുടെ ജീവിത ശൈലി അവരുടെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. മോശം ജീവിതശൈലി ആളുകളില്‍ പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഫങ്ഷണല്‍ മെഡിസിന്‍ വിദഗ്ദ്ധനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. അലോക് ചോപ്ര ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന 5 മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കുകയാണ്. ചില ജീവിതശൈലികള്‍ക്കെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ഇലക്ട്രോണിക് സിഗരറ്റിന്റെ ഉപയോഗം

ഇന്നത്തെ ജനറേഷനില്‍ ഏറ്റവും പ്രചാരത്തിലുള്ള പ്രവണതകളില്‍ ഒന്നാണ് ഇലക്ട്രാണിക് സിഗരറ്റിന്റെ ഉപയോഗം. ഇത് പുകവലിയെക്കാള്‍ അപകടകരമാണെന്ന് ഡോ. ചോപ്ര മുന്നറിയിപ്പ് നല്‍കുന്നു. നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് (എന്‍ഐഎച്ച്) നല്‍കുന്ന ഡാറ്റ പ്രകാരം ശ്വാസകോശ പ്രവര്‍ത്തനത്തിലും ഹൃദയ സംബന്ധമായ പ്രവര്‍ത്തനത്തിലും പുകവലിക്ക് സമാനമായ ഫലങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നതുകൊണ്ട് സംഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മദ്യത്തിന്റെ ഉപയോഗം

നമുക്ക് എത്രതവണ, എപ്പോഴൊക്കെ മദ്യം കഴിക്കാന്‍ സാധിക്കും എന്ന ചോദ്യത്തിന് ഉത്തരമായി വല്ലപ്പോഴുമോ ആഴ്ച അവസാനമോ മദ്യം കഴിക്കുന്നത് ശരീരത്തിന് അത്ര ദോഷകരമല്ലെന്ന് ചിലര്‍ കരുതുന്നുവെന്നും അമിതമായ മദ്യപാനം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.

നോണ്‍-സ്റ്റിക്ക് പാനുകളുടെ ഉപയോഗം

നോണ്‍-സ്റ്റിക്ക് പാനുകള്‍ ഉപയോഗിക്കരുതെന്ന് ഡോ. ചോപ്ര മുന്നറിയിപ്പ് നല്‍കുന്നു. കാരണം അവ നിങ്ങളുടെ ശരീരത്തിന് വളരെ ദോഷകരമാണ്. ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ നോണ്‍-സ്റ്റിക്ക് പാനിലെ പാളി അടര്‍ന്നുപോകാന്‍ തുടങ്ങും. അത് ശ്രദ്ധിക്കാതെ പലരും ഇത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഈ പാനില്‍ത്തന്നെ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ദിവസം 2 നേരം ഭക്ഷണം മതി

ഇക്കാലത്ത് പലരും വിശ്വസിക്കുന്നത് ഒരു ദിവസം ആറ് തവണ ഭക്ഷണം കഴിക്കണം എന്നാണ്. എന്നാല്‍ ഡോ. ചോപ്ര പറയുന്നത് ഇങ്ങനെയാണ്.'ഞാന്‍ ഒരു ദിവസം 100 തവണയോ മൂന്നോ ആറോ തവണയോ ഭക്ഷണം കഴിച്ചാല്‍, ആ ഒരു ദിവസം ഞാന്‍ അത്രയും തവണ കൊഴുപ്പ് സംഭരിക്കുകയാണ് ചെയ്യുന്നത്' . അതുകൊണ്ടാണ് രണ്ടുതവണയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉത്തമം.

പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന വസ്തുക്കള്‍

പഞ്ചസാരയ്ക്ക് ബദലായി ഉപയോഗിക്കുന്ന അല്ലുലോസ് പോലെയുള്ളവ അപകടകരമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഡോ. ചോപ്രയുടെ അഭിപ്രായത്തില്‍ അല്ലുലോസ് ടേബിള്‍ ഷുഗറില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, അത് പഞ്ചസാരയേക്കാള്‍ മികച്ചതാണെന്ന് പറയുമെങ്കിലും അതും പഞ്ചസാര തന്നെയാണ്. അതിനാല്‍ അത്തരം വസ്തുക്കള്‍ കുറഞ്ഞ അളവില്‍ വേണം ഉപയോഗിക്കാന്‍.

Content Highlights :Cardiologist shares 5 ways to protect heart health

dot image
To advertise here,contact us
dot image