'ജീവനൊടുക്കിയത് കേരള ബാങ്കിൻ്റെ ജപ്തി ഭീഷണി മൂലം, 15 ദിവസം സാവകാശം ചോദിച്ചിട്ടും നൽകിയില്ല'; മധുവിൻ്റെ സഹോദരൻ

'വീട് വിറ്റ് പണം അടയ്ക്കാനായാണ് സാവകാശം ചോദിച്ചത്'

dot image

കൊച്ചി: എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച മധുവിൻ്റെ സഹോദരന്‍. മധു ജീവനൊടുക്കാന്‍ കാരണം കേരള ബാങ്കിന്റെ ജപ്തി ഭീഷണിയാണെന്ന് സഹോദരൻ ഹരികൃഷ്ണന്‍ ആരോപിച്ചു. മധു ബാങ്ക് അധികൃതരോട് 15 ദിവസത്തെ സാവകാശം ചോദിച്ചിരുന്നു. വീട് വിറ്റ് പണം അടയ്ക്കാനായാണ് സാവകാശം ചോദിച്ചത്. വീട് വാങ്ങാന്‍ ആളുകളും വന്നിരുന്നു. ഇത് ലഭിക്കാതെ വന്നതാണ് ജീവനൊടുക്കാന്‍ കാരണമെന്നും ഹരികൃഷ്ണന്‍ വ്യക്തമാക്കി. 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കില്‍ മധു മരിക്കില്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

ഇന്നലെയാണ് കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ജീവനൊടുക്കിയത്. കേരള ബാങ്ക് മധുവിന്‌റെ വീട്ടിലെത്തി ഇന്നലെ ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. മധുവിൻ്റെ ആത്മഹത്യ ജപ്തി ഭീഷണിയെ തുടര്‍ന്നാണെന്ന് ഇന്നലെയും കുടുംബം ആരോപിച്ചിരുന്നു.

Content Highlights- The brother of the deceased Madhu has reacted to the incident in which the head of the household committed suicide following the threat of confiscation in Kurumassery, Ernakulam.

dot image
To advertise here,contact us
dot image