ഔദ്യോഗിക പ്രഖ്യാപനമെത്തി; റയാന്‍ ചെർക്കിയെ തട്ടകത്തിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റി

യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നെതിരായ സെമി ഫൈനലില്‍ ഫ്രാന്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ചെര്‍ക്കിയാണ്

dot image

ഫ്രഞ്ച് യുവതാരം റയാന്‍ ചെര്‍ക്കിയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ലിയോണിന്റെ യുവ അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് സിറ്റി ഒപ്പുവെച്ചത്. 2030 വരെ ചെര്‍ക്കി സിറ്റിക്കൊപ്പം ഉണ്ടാവുമെന്ന് ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നെതിരായ സെമി ഫൈനലില്‍ ഫ്രാന്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ചെര്‍ക്കിയാണ്. മത്സരത്തില്‍ ഫ്രാന്‍സ് പരാജയപ്പെട്ടെങ്കിലും ചെര്‍ക്കിയുടെ പ്രകടനം ശ്രദ്ധ നേടി. സബ്ബായി അവസാന 27 മിനിറ്റ് മാത്രം കളത്തിലിറങ്ങിയ അദ്ദേഹം മികച്ച പ്രകടനമാണ് കളിയെ മാറ്റിമറിച്ചത്.

21 വയസ്സുകാരനായ ചെര്‍ക്കി ലിയോണിന്റെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ്. യൂറോപ്പിലെ ഏറ്റവും മികച്ച യുവപ്രതിഭകളില്‍ ഒരാളായി മാറിയ താരമാണ് ചെര്‍ക്കി. ലിയോണിന് വേണ്ടി 185 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.

16-ാം വയസ്സില്‍ ലിയോണിനായി അരങ്ങേറ്റം കുറിച്ചതിന് ശേഷം 185 മത്സരങ്ങളില്‍ കളിച്ച ചെര്‍ക്കി മികച്ച പരിചയസമ്പത്തുമായാണ് ഇത്തിഹാദില്‍ എത്തുന്നത്. 2024/25 സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 12 ഗോളുകളും 20 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം ലീഗ് 1 ടീം ഓഫ് ദി സീസണില്‍ ഇടം നേടിയിരുന്നു.

Content Highlights: Manchester City sign French midfielder Rayan Cherki

dot image
To advertise here,contact us
dot image