
എ എഫ് സി ഏഷ്യന്‍ കപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. യോഗ്യത റൗണ്ടിലെ ആദ്യ വിജയമാണ് ഇരുടീമുകൾക്കും ലക്ഷ്യം. നേരത്തെ മാർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് സമനിലയിൽ കുരുങ്ങിയിരുന്നു. വൈകീട്ട് നാല് മണിക്കാണ് മത്സരം. ഫാൻകോഡ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.
ജൂൺ നാലിന് നടന്ന തായ്ലാൻഡുമായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യൻ പരാജയം. എന്നാൽ ഈ മത്സരത്തിലെ പരാജയം ഇന്ത്യയെ ബാധിക്കില്ലെന്നാണ് പരിശീലകൻ മനേലോ മാർക്വസ് പറയുന്നത്. കൂടുതൽ പരിശീലകരും സൗഹൃദ മത്സരത്തിലെ റിസൾട്ടിനെക്കുറിച്ച് ചിന്തിക്കാറില്ല. ഇന്നത്തെ പ്രധാന മത്സരത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. മാർക്വസ് മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഈ താരങ്ങളിൽ നിന്ന്: ഗോള്‍കീപ്പര്‍മാര്‍: വിശാല്‍ കൈത്, ഗുര്‍മീത് സിങ്, അമരീന്ദര്‍ സിങ്.
ഡിഫന്‍ഡര്‍മാര്‍: നൗറെം റോഷന്‍ സിങ്, രാഹുല്‍ ഭേക്കെ, കോണ്‍ഷാം ചിംഗ്ലെന്‍സന സിങ്, അന്‍വര്‍ അലി, ബോറിസ് സിങ് തങ്ജാം, സന്ദേശ് ജിങ്കന്‍, അഭിഷേക് സിംഗ് ടെക്ചം.
മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിങ് വാങ്ജാം, മഹേഷ് സിങ് നൗറെം, ആയുഷ് ദേവ് ഛേത്രി, ഉദാന്ത സിങ് കുമം, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, ആഷിക് കുരുണിയന്‍, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, നിഖില്‍ പ്രഭു.
ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, എഡ്മണ്ട് ലാല്‍റിന്‍ഡിക, മന്‍വീര്‍ സിങ്, സുഹൈല്‍ അഹമ്മദ് ഭട്ട്, ലാലിയന്‍സുവാല ചാങ്തെ.
Content Highlights: Blue Tigers aims first win in AFC Asian Cup 2027 Qualifiers