'എന്റെ മകൾ എപ്പോഴും എനിക്ക് ഒപ്പമുണ്ട്, മകളുടെ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്': ലൂയിസ് എന്റിക്വെ

പി എസ് ജി ആരാധകർ സനയുടെ ഓര്‍മയ്ക്കായി മ്യൂണിക്കിലെ സ്റ്റേഡിയത്തില്‍ വമ്പൻ ബാനര്‍ ഉയര്‍ത്തിയിരുന്നു

dot image

യുവേഫ ചാംപ്യൻസ് ലീ​ഗ് ഫുട്ബോൾ കിരീടനേട്ടത്തിന് പിന്നാലെ വികാരഭരിതനായി ഫ്രഞ്ച് ക്ലബ് പി എസ് ജി പരിശീലകൻ ലൂയിസ് എന്റിക്വെ. അഞ്ച് വർഷം മുമ്പ് മരണപ്പെട്ട മകൾ സനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് എൻ്റിക്വെ വികാരാധീനനായത്. ക്യാൻസർ രോ​ഗബാധയെ തുടർന്ന് ഒമ്പതാം വയസിലായിരുന്നു സനയുടെ മരണം.

'മകൾ എപ്പോഴും എനിക്കൊപ്പമുണ്ടെന്നും മകളുടെ പിന്തുണ എനിക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. എന്റെ കുടുംബത്തിൽ ഇപ്പോഴും മകളുടെ സാന്നിധ്യമുണ്ട്.' എന്റിക്വെ ചാംപ്യൻസ് ലീ​ഗ് വിജയത്തിന് പിന്നാലെ പ്രതികരിച്ചു.

ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ തകർത്ത് ചാംപ്യൻസ് ലീ​ഗ് കിരീടം നേടിയതിന് പിന്നാലെ പി എസ് ജി ആരാധകർ സനയുടെ ഓര്‍മയ്ക്കായി മ്യൂണിക്കിലെ സ്റ്റേഡിയത്തില്‍ വമ്പൻ ടിഫോ ബാനര്‍ ഉയര്‍ത്തുകയായിരുന്നു. ഇതിനോടും വൈകാരികമായാണ് എന്റിക്വെ പ്രതികരിച്ചത്.

'ആരാധകരുടെ ഈ പിന്തുണ വൈകാരികമാണ്. എന്റെ കുടുംബത്തെക്കുറിച്ച് പോലും ആരാധകർ ഓർക്കുന്നുവെന്നത് സന്തോഷമാണ്. എന്നാൽ എനിക്ക് മകളെ ഓർക്കാൻ ചാംപ്യൻസ് ലീ​ഗ് കിരീടമെന്നല്ല യാതൊന്നിന്റെയും ആവശ്യമില്ല.' എന്റ്വികെ വ്യക്തമാക്കി.

2015ലെ ചാംപ്യൻസ് ലീ​ഗിന്റെ ഫൈനലിൽ യുവെന്റസിനെ പരാജയപ്പെടുത്തി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കൊപ്പം എന്റ്വികെ കിരീടം നേടിയിരുന്നു. പിന്നാലെ ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിലെ ടര്‍ഫില്‍ ബാഴ്സലോണ പതാക നാട്ടുന്ന എന്റിക്വെയുടെയും അന്ന് അഞ്ചു വയസുണ്ടായിരുന്ന സനയുടെയും ചിത്രം ഏറെ പ്രസിദ്ധമായിരുന്നു. ഈ ചിത്രമാണ് മ്യൂണിക്കിലെ സ്റ്റേഡിയത്തിൽ ആരാധകർ ബാനറിൽ ഉയർത്തിയത്.

Content Highlights: She's always with me, Luis Enrique emotionally describes his daughter's presence

dot image
To advertise here,contact us
dot image