റയല്‍ മാഡ്രിഡിന് വേണ്ടി 50 ഗോളുകള്‍; ചരിത്രം കുറിച്ച് കിലിയന്‍ എംബാപ്പെ

മാഴ്‌സില്ലെയ്‌ക്കെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തിലാണ് എംബാപ്പെ സുപ്രധാന നാഴികക്കല്ലിലെത്തിയത്

റയല്‍ മാഡ്രിഡിന് വേണ്ടി 50 ഗോളുകള്‍; ചരിത്രം കുറിച്ച് കിലിയന്‍ എംബാപ്പെ
dot image

റയല്‍ മാഡ്രിഡിന് വേണ്ടി 50 ഗോളുകള്‍ തികച്ച് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. മാഴ്‌സില്ലെയ്‌ക്കെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തിലാണ് എംബാപ്പെ സുപ്രധാന നാഴികക്കല്ലിലെത്തിയത്. ചാംപ്യന്‍സ് ലീഗ് സീസണില്‍ റയലിന്റെ ആദ്യ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടിയിരുന്നു.

പെനാല്‍റ്റിയിലൂടെയായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. 28, 81 മിനിറ്റിലാണ് ഫ്രഞ്ച് ഫോര്‍വേര്‍ഡ് വലകുലുക്കിയത്. എംബാപ്പെയുടെ ഗോള്‍ കരുത്തില്‍ റയല്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

2024 ജൂലൈയിലാണ് കിലിയന്‍ എംബാപ്പെ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. റയലിന്റെ കുപ്പായത്തില്‍ 64 മത്സരങ്ങളില്‍ നിന്നാണ് എംബാപ്പെ 50 ഗോളുകള്‍ നേടിയത്.

Content Highlights: Kylian Mbappe Reaches 50 Goals With Real Madrid

dot image
To advertise here,contact us
dot image