കാത്തിരിപ്പിന് വിരാമം; കരിയറിലെ ആദ്യ കിരീടവുമായി ഹാരി കെയ്‌ൻ; ബയേൺ മ്യൂണിക്ക് ബുണ്ടസ് ലീഗ ജേതാക്കൾ

ജർമൻ ക്ലബ് ലീഗ് ജേതാക്കളായി ബയേൺ മ്യൂണിക്ക്.

കാത്തിരിപ്പിന് വിരാമം; കരിയറിലെ ആദ്യ കിരീടവുമായി ഹാരി കെയ്‌ൻ; ബയേൺ മ്യൂണിക്ക് ബുണ്ടസ് ലീഗ ജേതാക്കൾ
dot image

ജർമൻ ക്ലബ് ലീഗ് ജേതാക്കളായി ബയേൺ മ്യൂണിക്ക്. ബുണ്ടസ് ലീഗയിൽ 34-ാം തവണയാണ് ബയേൺ മ്യൂണിക്ക് ജേതാക്കളാകുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ബയേൺ ലെവർകുസെൻ ഫ്രീബർഗിനോട് 2-2 എന്ന സമനിലയിൽ പിരിഞ്ഞതോടെയാണ് ജർമ്മൻ വമ്പന്മാർ കിരീടം ഉറപ്പിച്ചത്.

ഇരുടീമുകളും 32 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബയേൺ മ്യൂണിക്കിന് 76 പോയിന്റും ലെവർകുസെന് 68 പോയിന്റുമാണുള്ളത്. ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്‌നിന്റെ കരിയറിലെ ആദ്യത്തെ പ്രധാന കിരീടം കൂടിയാണിത്. സീസണിൽ 24 ഗോളുമായി ഹാരി കെയ്‌ൻ തന്നെയാണ് നിലവിൽ ടോപ് സ്‌കോറർ.

Content Highlights: Harry Kane finally wins his first career title as Bayern Munich become Bundesliga champion

dot image
To advertise here,contact us
dot image