ലെസ്കോവിച്ച് ബെഞ്ചില്; ഹൈദരാബാദിനെതിരായ ആദ്യ ഇലവന് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് ലൂണയുടെ 50-ാമത് ഐഎസ്എല് മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്

ലെസ്കോവിച്ച് ബെഞ്ചില്; ഹൈദരാബാദിനെതിരായ ആദ്യ ഇലവന് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്
dot image

കൊച്ചി: ഹൈദരാബാദ് എഫ്സിയ്ക്കെതിരായ മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവന് പ്രഖ്യാപിച്ചു. പരിക്ക് മാറി തിരിച്ചെത്തിയ മാര്കോ ലെസ്കോവിച്ച് ആദ്യ ഇലവനിൽ ഇടംനേടിയില്ല. എന്നാല് സസ്പെന്ഷന് കാരണം സൂപ്പര് താരം ദിമിത്രിയോസ് ഡയമന്റകോസ് ഇന്ന് ടീമിലില്ല. അതേസമയം സസ്പെന്ഷന് കഴിഞ്ഞെത്തിയ പ്രബീര് ദാസും മിലോസ് ഡ്രിന്സിച്ചും സ്ക്വാഡില് മടങ്ങിയെത്തി. മിലോസ് ആദ്യ ഇലവനില് ഇറങ്ങും. പ്രബീറും ലെസ്കോവിച്ചും ബെഞ്ചിലുണ്ട്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് ലൂണയുടെ 50-ാമത് ഐഎസ്എല് മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ഐഎസ്എല്ലില് മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില് കൊല്ക്കത്തയില് ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് നിര. ലീഗില് ആറു മത്സരങ്ങള് കളിച്ചിട്ടും ഒരു വിജയം പോലുമില്ലാതെയാണ് ഹൈദരാബാദ് എഫ് സി എത്തുന്നത്.

dot image
To advertise here,contact us
dot image