തോറ്റെന്ന് കരുതി ക്രീസിൽ നിന്ന് മടങ്ങി; DRS ൽ ട്വിസ്റ്റ്; ഇംഗ്ലണ്ടിനെതിരെ പാകിസ്താന് അപ്രതീക്ഷിത ജയം

അവസാന വിക്കറ്റിൽ 17 പന്തുകൾ ബാക്കി നിൽക്കെ ആതിഥേയർ മറികടന്നു.

തോറ്റെന്ന് കരുതി ക്രീസിൽ നിന്ന് മടങ്ങി; DRS ൽ ട്വിസ്റ്റ്; ഇംഗ്ലണ്ടിനെതിരെ പാകിസ്താന് അപ്രതീക്ഷിത ജയം
dot image

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റിന്‍റെ നാടകീയ ജയവുമായി പാകിസ്താൻ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 242 റണ്‍സ് വിജയലക്ഷ്യം അവസാന വിക്കറ്റിൽ 17 പന്തുകൾ ബാക്കി നിൽക്കെ ആതിഥേയർ മറികടന്നു.

എട്ടാമനായി ക്രീസിലിറങ്ങി അപരാജിത സെഞ്ചുറി നേടിയ ഷദാബ് ഖാന്‍റെ(113*) ബാറ്റിംഗ് കരുത്തിലാണ് പാകിസ്ഥാന്‍ ജയം പിടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ 154-9ലേക്ക് വീണ് തോല്‍വി ഉറപ്പിച്ചിടത്തു നിന്നാണ് അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ഹാരിസ് റൗഫിനൊപ്പം 80 പന്തില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഷദാബ് പാകിസ്താനെ അവിശ്വസനീയ ജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്.

ഷദാബ് 97-ൽ നിൽക്കെ ഗസ് ആറ്റ്കിൻസൺ എറിഞ്ഞ തകർപ്പൻ യോർക്കറില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഷദാബിനെ എൽബിഡബ്ല്യു വിളിച്ച് ഔട്ടാക്കിയതോടെ തോൽവി സമ്മതിച്ച് കളിക്കാർ പരസ്പരം കൈകൊടുക്കാൻ ഒരുങ്ങി. ഇംഗ്ലണ്ട് ഡഗ് ഔട്ടില്‍ നിന്ന് താരങ്ങള്‍ വിജയം ആഘോഷിക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങി. എന്നാൽ അമ്പയർമാർ കളിക്കാരോട് അൽപ്പം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു.

Also Read:

പാകിസ്ഥാന് ജയിക്കാൻ 35 പന്തിൽ 21 റൺസ് വേണമായിരുന്നു അപ്പോള്‍. എന്നാല്‍ അവസാന നിമിഷം ഷദാബ് റിവ്യു എടുത്തു. ഡിആർഎസിൽ ഷദാബിന്‍റെ ബാറ്റിൽ കൊണ്ടശേഷം പാഡില്‍ തട്ടിയ പന്തിലാണ് അമ്പയര്‍ എല്‍ബിഡ‍ബ്ല്യു വിധിച്ചതെന്ന് വ്യക്തമായതോടെ ഓണ്‍ ഫീൽഡ് അമ്പയറുടെ തീരുമാനം ടിവി അമ്പയര്‍ തിരുത്തി. പിന്നീട് ഇരുവരും പാകിസ്താനെ വിജയത്തിലേക്ക് നയിച്ചു.

content highlights: pakistan vs england drs twist unexpected win malayalam news

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us