ജാമിയയിൽ ഇലക്ഷൻ നടത്താമെന്നും സസ്പെൻഷൻ പിൻവലിക്കാമെന്നും സർവകലാശാല; വാഗ്ദാനം തള്ളി ഒരുവിഭാഗം വിദ്യാർത്ഥികൾ

വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നൽകാൻ ഈ നോട്ടീസിന് സാധിച്ചിട്ടില്ലെന്നാണ് വാഗ്ദാനം തള്ളിയ വിഭാഗത്തിൻ്റെ നിലപാട്

ജാമിയയിൽ ഇലക്ഷൻ നടത്താമെന്നും സസ്പെൻഷൻ പിൻവലിക്കാമെന്നും സർവകലാശാല; വാഗ്ദാനം തള്ളി ഒരുവിഭാഗം വിദ്യാർത്ഥികൾ
dot image

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിന് ശേഷം ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് സർവ്വകലാശാല നോട്ടീസ് പുറത്തിറക്കിയത്. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാമെന്നും നോട്ടീസിൽ വാ​ഗ്ദാനമുണ്ട്. ഒരു വിഭാഗം വിദ്യാർത്ഥികൾ സർവകലാശാലയുടെ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളിൽ ഒരുവിഭാഗം സർവകലാശാലയുടെ നിർദ്ദേശം തള്ളിക്കളഞ്ഞു. സമരം തുടരുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് തീയതികളിൽ വ്യക്തതയില്ലെന്നും പ്രോക്ടറുടെ രാജിയെക്കുറിച്ച് പരാമർശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ സർവകലാശാലയുടെ നോട്ടീസ് തള്ളിക്കളഞ്ഞത്. സമരം തുടരുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലയുടെ നിർബന്ധത്തെ തുടർന്നാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ നോട്ടീസിൽ ഒപ്പുവെച്ചതെന്നാണ് സമരം തുടരാൻ തീരുമാനിച്ചിരിക്കുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നത്. 2006ലാണ് സർവകലാശാല ഭരണകൂടം വിദ്യാർത്ഥി യൂണിയൻ പിരിച്ചുവിട്ടത്.

സർവ്വകലാശാല തയ്യാറാക്കിയ വിദ്യാർത്ഥി യൂണിയൻ ഭരണഘടന വിദ്യാർത്ഥികൾ അംഗീകരിച്ച് 15 ദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സർവകലാശാല അറിയിച്ചത്. എന്നാൽ സർവകലാശാലയുടെ ഈ നോട്ടീസ് തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിലുള്ള വിദ്യാർത്ഥികൾ ഇത് തള്ളിക്കളയുകയും സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ഇന്ന് പുലർച്ചെ 4:30 യോടെ ജാമിയ മില്ലിയ ഇസ്‌ലാമിയ രജിസ്ട്രാർ മഹ്താബ് ആലം റിസ്‌വി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഔദ്യോഗിക നോട്ടീസുമായി എത്തിയ രജിസ്ട്രാർ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിച്ചതിനാൽ സമരം അവസാനിപ്പിക്കണമെന്നായിരുന്നു രജിസ്ട്രാറുടെ അഭ്യർത്ഥന. എന്നാൽ വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നൽകാൻ ഈ നോട്ടീസിന് സാധിച്ചിട്ടില്ലെന്ന് വാദിച്ച് വിദ്യാർത്ഥികൾ ഈ അഭ്യർത്ഥന തള്ളുകയായിരുന്നു.

പ്രതിഷേധത്തിലേക്ക് നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണകൂടത്തിന്റെ ഈ പ്രഖ്യാപനം പര്യാപ്തമല്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അവ്യക്തമായ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കാനുള്ള നീക്കം തള്ളിക്കളഞ്ഞ അവർ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും അവർ വ്യക്തമാക്കി. അവ്യക്തമായ ഉറപ്പുകൾ സ്വീകരിക്കുന്നതിന് പകരം, ക്യാമ്പസിൽ ജനാധിപത്യ അവകാശങ്ങളും അർത്ഥവത്തായ വിദ്യാർത്ഥി പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് തങ്ങളുടെ സമരത്തിൻ്റെ ലക്ഷ്യമെന്നാണ് വിദ്യാർത്ഥികൾ ലക്ഷ്യമാക്കുന്നത്.

Content Highlights: Jamia Millia Islamia students have rejected the university administration’s proposal to hold student elections and revoke suspensions, continuing their protest over their demands

dot image
To advertise here,contact us
dot image