പാർട്ടി വിരുദ്ധ പ്രവർത്തനം, അച്ചടക്കലംഘനം; ജെഡിയു എംഎൽഎ ആനന്ദ് സിങ്ങിനെ പാർട്ടിയിൽനിന്ന് പുറത്താക്കി

ദിവസങ്ങൾക്ക് മുൻപ് ആനന്ദ് സിങ്ങിന്റെ കൊലപാതക പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു

പാർട്ടി വിരുദ്ധ പ്രവർത്തനം, അച്ചടക്കലംഘനം; ജെഡിയു എംഎൽഎ ആനന്ദ് സിങ്ങിനെ പാർട്ടിയിൽനിന്ന് പുറത്താക്കി
dot image

പട്ന: ജെഡിയു നേതാവും ബിഹാറിലെ മൊകാമ മണ്ഡലത്തിലെ എംഎൽഎയുമായ ആനന്ദ് കുമാർ സിങ്ങിനെ ജെഡിയു പുറത്താക്കി. ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രചാരണം നടത്തിയതിനും അച്ചടക്കലംഘനം നടത്തിയതിനുമാണ് നടപടി. ആനന്ദിന്റെ പാർട്ടി അംഗത്വം റദ്ദാക്കുകയും ചെയ്തു.

പാർട്ടി സ്ഥാനാർത്ഥിയായ നീരജ് കുമാറിനെ പിന്തുണയ്ക്കാൻ തയ്യാറാകാത്തതും ജൻ സൂരജ് സ്ഥാനാർഥി അനുജ് സിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്തതാണ് ആനന്ദ് സിങ്ങിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. സിങ്ങിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ നിയമസഭാ സ്പീക്കറിനോട് ജെഡിയു ആവശ്യപ്പെടും. ജെഡിയു സംസ്ഥാന പ്രസിഡന്റ് ഉമേഷ് സിങ് കുശ്വഹയാണ് ആനന്ദ് സിങ്ങിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചത്.

ദിവസങ്ങൾക്ക് മുൻപ് ആനന്ദ് സിങ്ങിന്റെ കൊലപാതക പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിതീഷ് കുമാറിന് വേണ്ടി താൻ ഒമ്പത് പേരെ കൊന്നിട്ടുണ്ട് എന്നായിരുന്നു ആനന്ദ് സിങ് തുറന്നുപറഞ്ഞത്. രാഷ്ട്രീയത്തിലെ നിതീഷ് കുമാറിന്റെ മോശം സമയങ്ങളിൽ ആയിരുന്നു ആ കൊലപാതകങ്ങൾ എന്നും ആനന്ദ് സിങ് പറഞ്ഞിരുന്നു. ആനന്ദ് സിങ്ങിന്റെ ഈ പരാമർശങ്ങളോട് ജെഡിയു മുഖം തിരിക്കുകയാണ് ചെയ്തത്.

Content Highlights: Janata Dal (United) has expelled Anant Kumar Singh, the MLA representing Bihar's Mokama constituency, for six years. The decision marks a major development in Bihar's political landscape.

dot image
To advertise here,contact us
dot image