വൈറല്‍ 'കുനാഫ ചോക്ലേറ്റി'ന് മധുരം കൂടും; Fix Dessertന് പുരസ് കാരം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍

വൈറല്‍ പിസ്താച്ചിയോ കുനാഫ ചോക്ലേറ്റ് ബാര്‍ വൈറലയാതോടെയാണ് ഫിക്‌സ് ഡെസേര്‍ട്ട് ബ്രാന്‍ഡ് ദുബായ് ചോക്ലേറ്റ് എന്ന പേരില്‍ വൈറലായത്

വൈറല്‍ 'കുനാഫ ചോക്ലേറ്റി'ന് മധുരം കൂടും; Fix Dessertന് പുരസ് കാരം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍
dot image

ദുബായിലെ വൈറല്‍ ചോക്ലേറ്റായ ഫിക്‌സ് ഡെസേര്‍ട്ടിന് പുരസ്‌കാരം. ബിസിനസ് രംഗത്തെ പദ്ധതികള്‍ക്കായുള്ള Dubai-it പുരസ്‌കാരമാണ് ഫിക്‌സ് ഡെസേര്‍ട്ട് കരസ്ഥമാക്കിയത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഒരു വര്‍ഷത്തിനിടെ 1234 ശതമാനമാണ് ഈ ചോക്ലേറ്റിന്റെ വില്‍പ്പന വര്‍ധിച്ചതെന്നും ലോകത്തെമ്പാടുമുള്ള മാര്‍ക്കറ്റുകളിലും 100ലധികം വിമാനത്താവളങ്ങളിലും ഈ ചോക്ലേറ്റിന്റെ വില്‍പ്പന നടന്നെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 24നാണ് Dubai-it പുരസ്‌കാരത്തിന്റെ പ്രഖ്യാപനം ഷെയ്ഖ് ഹംദാന്‍ നടത്തിയത്.

സാറാ ഹമൂദ, യെസെന്‍ അലാനി എന്നിവരാണ് വീട്ടിലെ ബിസിനസ് എന്ന നിലയില്‍ തുടങ്ങി ആഗോള തലത്തില്‍ വിജയിച്ച ദുബായ് ചോക്ലേറ്റിന്റെ സ്ഥാപകര്‍. വൈറല്‍ പിസ്താച്ചിയോ കുനാഫ ചോക്ലേറ്റ് ബാര്‍ വൈറലയാതോടെയാണ് ഫിക്‌സ് ഡെസേര്‍ട്ട് ബ്രാന്‍ഡ് ദുബായ് ചോക്ലേറ്റ് എന്ന പേരില്‍ വൈറലായത്.

പിന്നീട് ഇന്‍സ്റ്റഗ്രാമിലും മറ്റും നിരവധി പേര്‍ ഈ ചോക്ലേറ്റ് കഴിച്ച് റിയാക്ഷന്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തതോടെ ചോക്ലേറ്റിന്റെ ആവശ്യകത വര്‍ധിച്ചു. നിരവധി കമ്പനികള്‍ ഇതുപോലത്തെ ചോക്ലേറ്റ് നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും ഫിക്‌സ് ചോക്ലേറ്റിന്റെ ഡിമാന്‍ഡ് കൂടുകയായിരുന്നു.

ദുബായ് വിമാനത്താവളങ്ങളിലും ചോക്ലേറ്റിന് ആവശ്യക്കാര്‍ ഏറി വന്നു. 2025ന്റെ ആദ്യപാദത്തില്‍ മാത്രം ദുബായ് ഡ്യൂട്ടി ഫ്രീയില്‍ 165 മില്യണ്‍ ദിര്‍ഹത്തിന്റെ മൂല്യം വരുന്ന ദുബായ് ചോക്ലേറ്റുകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ദുബായ് ചോക്ലേറ്റ് പോലെ തന്നെ നിരവധി മറ്റ് ചോക്ലേറ്റുകളും ഫിക്‌സ് പുറത്തിറക്കുന്നുണ്ട്.

Content Highlights: FIX Dessert Chocolatier, famous for its viral Dubai chocolate, has won the Dubai-it Award for its business initiatives. The recognition highlights the brand’s innovation and growing popularity in Dubai’s competitive dessert market

dot image
To advertise here,contact us
dot image