ബൗളിംഗ് ഭുവി നയിക്കും!; വൈഭവ് പുറത്ത്; ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടി 20 സാധ്യത ഇലവൻ

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ നാളെ ഇറങ്ങും

ബൗളിംഗ് ഭുവി നയിക്കും!; വൈഭവ് പുറത്ത്; ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടി 20 സാധ്യത ഇലവൻ
dot image

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ നാളെ ഇറങ്ങും. വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ സീനിയര്‍ താരം ഭുവനേശ്വർ കുമാറായിരിക്കും ഇന്ത്യൻ പേസ് പടയെ നയിക്കുക. അർഷദീപ് സിങ് ആകും ഭുവിയുടെ പങ്കാളി. പ്രിൻസ് യാദവോ മയങ്ക് യാദവോ മൂന്നാം പേസറാകും.

ബാറ്റിങ് നിരയിൽ സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെ ഓപ്പണർമാരായി തുടരും. ഏഷ്യൻ ഗെയിംസിൽ തിളങ്ങിയെങ്കിലും യുവതാരം വൈഭവ് സൂര്യവംശി ആദ്യ മത്സരത്തിൽ റിസർവ് ബെഞ്ചിലായിരിക്കും. മൂന്ന്, നാല്, അഞ്ച് നമ്പറുകളിൽ യഥാക്രമം ഇഷാൻ കിഷൻ, നായകൻ ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർ അണിനിരക്കും.

പരിക്കിന് ശേഷം തിരിച്ചെത്തിയ വരുൺ ചക്രവർത്തിയാകും പ്രധാന സ്പിന്നറായി പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കുക. വരുണ്‍ പ്ലേയിംഗ് ഇലവനിലെത്തിയാൽ കുൽദീപ് യാദവിന് ആദ്യ മത്സരത്തിൽ പുറത്തിരിക്കേണ്ടി വരും.

ഓൾറൗണ്ടർമാരായി അക്ഷർ പട്ടേലും നമൻ ധിറും പ്ലേയിംഗ് ഇലവനില്‍ തുടരാനാണ് സാധ്യത. പേസിനെ തുണയ്ക്കുന്നതാണ് ന്യൂസിലൻഡിലെ സാഹചര്യങ്ങളാണെങ്കിലും ബാറ്റിങ് കരുത്ത് കൂടി പരിഗണിച്ച് ഇരുവരെയും നിലനിർത്തിയേക്കും.

ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ധീർ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി.

content highlights:india-vs-new-zealand-1st-t20-probable-playing-11-bhuvneshwar-kumar-vaibhav-suryavanshi

dot image
To advertise here,contact us
dot image