BCCI യ്ക്ക് ബിഗ് മെസേജ്!; രഞ്ജിയിൽ സെഞ്ച്വറിയുമായി സർഫറാസ് ഖാൻ

രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയുമായി മുംബൈ താരം സർഫറാസ് ഖാൻ അടിച്ചെടുത്തു

BCCI യ്ക്ക് ബിഗ് മെസേജ്!; രഞ്ജിയിൽ സെഞ്ച്വറിയുമായി സർഫറാസ് ഖാൻ
dot image

രഞ്ജി ട്രോഫിയിൽ സെഞ്ച്വറിയുമായി മുംബൈ താരം സർഫറാസ് ഖാൻ അടിച്ചെടുത്തു. ഹിമാചല്‍പ്രദേശിനെതിരായ പോരാട്ടത്തില്‍ സര്‍ഫറാസ് 154 റണ്‍സ് അടിച്ചെടുത്തു. 18ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് താരം കുറിച്ചത്.

228 പന്തില്‍ 11 ഫോറുകള്‍ സഹിതമാണ് സര്‍ഫറാസ് 154 അടിച്ചത്. ആകാഷ് ആനന്ദും സെഞ്ച്വറി നേടി (111) സര്‍ഫറാസിന്റെ സഹോദരന്‍ മുഷീര്‍ ഖാന്‍, ക്യാപ്റ്റന്‍ സിദ്ധേഷ് ലാഡ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും ഇന്ത്യ എ ടീമിലേക്കും സര്‍ഫറാസിനെ പരിഗണിച്ചിരുന്നില്ല. അതിന്റെ നിരാശക്കിടെയാണ് ആഭ്യന്തര ക്രിക്കറ്റിലെ മികവ് സര്‍ഫറാസ് ആവര്‍ത്തിച്ചത്. രഞ്ജിയിലെ മികവിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ പറ്റുമെന്ന ആത്‌മവിശ്വാസത്തിലാണ് താരം.

content highlights:sarfaraz khan 154 ranji trophy century mumbai vs himachal pradesh

dot image
To advertise here,contact us
dot image