

ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി കളിക്കാരെ പരസ്പരം ട്രേഡ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും. ഇടങ്കയ്യൻ പേസർ ടി. ഡല്ഹി ക്യാപിറ്റൽസ് താരമായിരുന്ന ടി നടരാജൻ തന്റെ പഴയ തട്ടകമായ സൺറൈസേഴ്സ് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയപ്പോൾ, ലെഗ് സ്പിന്നർ ഷീഷാൻ അൻസാരി സണ്റൈസേഴ്സില് നിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക് ചേക്കേറി.
2025 ലെ ലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് നടരാജനെ സ്വന്തമാക്കിയിരുന്നത്. എന്നാൽ നിലവിൽ 5 കോടി രൂപയുടെ പുതുക്കിയ പ്രതിഫലത്തിലാണ് നടരാജൻ 2016-ലെ ചാമ്പ്യന്മാരായ ഹൈദരാബാദിലേക്ക് തിരിച്ചെത്തുന്നത്.
ഐപിഎൽ 2026 സീസണിൽ ഹൈദരാബാദിനായി 10 മത്സരങ്ങളിൽ പന്തെറിഞ്ഞ 26-കാരനായ സീഷാൻ അൻസാരി, തന്റെ നിലവിലെ പ്രതിഫലമായ 40 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ ചേരും.
content highlights: ipl trade t natarajan returns to srh zeeshan ansari to delhi capitals