പരമ്പര പിടിക്കാന്‍ ഇന്ത്യ; ഒപ്പമെത്താന്‍ വിൻഡീസ്; നാലാം ടി20 ഇന്ന്

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും

പരമ്പര പിടിക്കാന്‍ ഇന്ത്യ; ഒപ്പമെത്താന്‍ വിൻഡീസ്;  നാലാം ടി20 ഇന്ന്
dot image

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക.

മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. നിലവില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അതേസമയം ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പം എത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം.

ആദ്യ മത്സരവും മൂന്നാം മത്സരവുമാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മത്സരം വിൻഡീസും. ബാറ്റർമാർ തിളങ്ങുമ്പോഴും ബോളർമാർ റൺസ് വിട്ടുകൊടുക്കുന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. ഇന്ത്യ ജയിച്ച രണ്ട് മത്സരത്തിലും വിൻഡീസിന്റെ റൺസിന് തൊട്ടടുത്തെത്തിയിരുന്നു.

സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയും വെല്ലുവിളിയായിട്ടുണ്ട്. ഇന്ന് കൂടെ തിളങ്ങാനായിട്ടില്ലെങ്കിൽ അത് താരത്തിന് തിരിച്ചടിയാകും.

content highlights: india vs west indies 4th t20i preview hyderabad

dot image
To advertise here,contact us
dot image