

നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിരിക്കുകയാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ന്യൂസിലന്‍ഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് 36 കാരനായ ഭുവനേശ്വര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
അജിത് അഗാര്‍ക്കര്‍ സെലക്ടര്‍മാരുടെ ചെയര്‍മാനായിരുന്ന സമയത്ത് ഭുവനേശ്വറിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയിരുന്നില്ല. എന്നാല്‍ അഗാര്‍ക്കറുടെ പടിയിറക്കത്തിന് ശേഷം ഇടക്കാല സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രഗ്യാന്‍ ഓജയുടെയും മറ്റ് സെലക്ടര്‍മാരുടെയും പച്ചകൊടിയാണ് താരത്തിന്റെ മടങ്ങിവരവ് സാധ്യമായത്.
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 1 വരെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം നടക്കുന്നത്. ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലും രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലും കളിക്കും.
ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, പ്രിന്‍സ് യാദവ്, മയങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
content highlights : bhuvneshwar kumar comeback ajit agarkar pragyan ojha intervention