വോണിന് ശേഷം ഇതാദ്യം; അപൂർവ നേട്ടം സ്വന്തമാക്കി ആദം സാംപ

ഷെയ്ൻ വോണിന് ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറായി ആ​ദം സാംപ.

വോണിന് ശേഷം ഇതാദ്യം; അപൂർവ നേട്ടം സ്വന്തമാക്കി ആദം സാംപ
dot image

ഷെയ്ൻ വോണിന് ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറായി ആ​ദം സാംപ.



ഹരാരെയിൽ സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിൽ 2 വിക്കറ്റുകൾ വീഴ്ത്തിയാണ് സാംപ നേട്ടത്തിലെത്തിയത്. 291വിക്കറ്റുകളാണ് ഷെയ്ൻ വോണിന്റെ പേരിലുള്ളത്.



ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഏഴാമത്തെ ഓസ്ട്രേലിയൻ ബൗളറായും സാംപ മാറി. ഗ്ലെൻ മ​ഗ്രാത്താണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഓസ്ട്രേലിയൻ ബൗളർ.



നിലവില്‍ 123 ഏകദിനങ്ങളില്‍ നിന്നു 201 വിക്കറ്റുകള്‍ സാംപ വീഴ്ത്തിയിട്ടുണ്ട്. 193 മത്സരങ്ങളിൽ നിന്നാണ് വോൺ 291 വിക്കറ്റുകൾ നേടിയത്.


മത്സരത്തിൽ 84 റൺസിന്റെ കൂറ്റൻ വിജയമാണ് സിംബാബ്‍വെക്കെതിരെ ഓസ്‌ട്രേലിയ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 356 റൺസ് നേടിയപ്പോൾ സിംബാബ്‍വെയുടെ മറുപടി 272 ൽ അവസാനിച്ചു.

content highlights:adam zampa achieves rare bowling milestone after shane warne

dot image
To advertise here,contact us
dot image