അഗാര്‍ക്കര്‍ പുറത്ത്!; ചീഫ് സെലക്ടര്‍ പദവിയിലേക്ക് ചുരുക്ക പട്ടികയുമായി BCCI

ചീഫ് സെലക്ടര്‍ പദവിയില്‍ നിന്ന് അജിത് അഗാര്‍ക്കര്‍ പുറത്താകുമെന്ന് സൂചന

അഗാര്‍ക്കര്‍ പുറത്ത്!; ചീഫ് സെലക്ടര്‍ പദവിയിലേക്ക് ചുരുക്ക പട്ടികയുമായി BCCI
dot image

ബിസിസിഐയുടെ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ പദവിയില്‍ നിന്ന് അജിത് അഗാര്‍ക്കര്‍ പുറത്താകുമെന്ന് സൂചന. പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ പാര്‍ത്ഥിവ് പട്ടേല്‍, പ്രഗ്യാന്‍ ഓജ എന്നിവരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലുള്ള അഗാര്‍ക്കറുടെ കരാര്‍ ഈ മാസം അവസാനിക്കുകയാണ്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കറുടെ കരാര്‍ നീട്ടിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അതിനിടയിൽ ഇരു കൂട്ടർക്കും തമ്മിലുള്ള ബന്ധം വഷളായത് തിരിച്ചടിയായി.

Also Read:

വെള്ളിയാഴ്ച ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം നടക്കും. അഗാര്‍ക്കര്‍ പങ്കെടുക്കുന്ന അവസാന യോഗമായിരിക്കാം ഇത്. വെസ്റ്റിന്‍ഡീസിനെതിരെ വരാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീമിനെയും ഇറാനി ട്രോഫിക്കുള്ള ടീമിനെയും കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

content highlights: ajit agarkar to exit as bcci chief selector shortlist parthiv patel pragyan ojha

dot image
To advertise here,contact us
dot image