ഇന്ത്യനല്ല, ഇത് പാകിസ്താന്‍: ഈ ക്രീമുകള്‍ ഉപയോഗിക്കുന്നവരാണോ; എങ്കില്‍ പണി വരുന്നുണ്ട്

യുഎഇ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ വഴി തെറ്റായ വിവരങ്ങൾ കാണിച്ചാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നത്

ഇന്ത്യനല്ല, ഇത് പാകിസ്താന്‍: ഈ ക്രീമുകള്‍ ഉപയോഗിക്കുന്നവരാണോ; എങ്കില്‍ പണി വരുന്നുണ്ട്
dot image

ന്യൂഡൽഹി: അനുവദനീയമായതിലും ഉയർന്ന അളവിൽ മാരകമായ വിഷാംശമുള്ള ഹെവിമെറ്റല്‍സ് അടങ്ങിയതും അനധികൃതമായി രാജ്യത്ത് വിൽപന നടത്തിയതുമായ രണ്ട് പാകിസ്താൻ നിർമ്മിത സൗന്ദര്യവർദ്ധക ക്രീമുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ഡ്രഗ്സ് റെഗുലേറ്ററായ സിഡിഎസ്സിഒ (CDSCO). 'ഗോരി ബ്യൂട്ടി ക്രീം' (Goree Beauty Cream), 'ചാന്ദ്‌നി വൈറ്റ്നിംഗ് ക്രീം' (Chandni Whitening Cream) എന്നീ ഉൽപ്പന്നങ്ങൾക്കെതിരെയാണ് നടപടി.

ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളാണ് ഈ ക്രീമുകള്‍ നിർമ്മിക്കുന്നത്. ഇവയ്ക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള നിയമാനുസൃതമായ അനുമതിയില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ ഈ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്നും ഉപയോഗിക്കരുതെന്നും വിൽപനയോ പരസ്യമോ നടത്തരുതെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് രാജ്യത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ, ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളിൽ ഇവ വിറ്റഴിച്ചിരുന്നത് വലിയ ആശങ്കയുയർത്തിയിട്ടുണ്ട്. പല പ്ലാറ്റ്‌ഫോമുകളിലും 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന് വ്യാജമായി രേഖപ്പെടുത്തിയും നിർമ്മാതാവിന്റെ വിവരങ്ങൾ മറച്ചുവെച്ചുമാണ് ക്രീമുകൾ ലിസ്റ്റ് ചെയ്തിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഓൺലൈൻ സ്ഥാപനങ്ങൾ ഇവ സൈറ്റുകളിൽ നിന്ന് നീക്കം ചെയ്തുവരികയാണ്.

യുഎഇ, നേപ്പാൾ തുടങ്ങിയ മൂന്നാം രാജ്യങ്ങൾ വഴി തെറ്റായ വിവരങ്ങൾ കാണിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിച്ചതാകാമെന്നാണ് നിഗമനം. വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുമ്പോൾ കേന്ദ്ര രജിസ്ട്രേഷൻ നമ്പർ, നിർമ്മാതാവിന്റെ വിവരങ്ങൾ, ബാച്ച് നമ്പർ എന്നിവ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഡ്രഗ്സ് റെഗുലേറ്റർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Content Highlights: Pakistani skincare creams have attracted attention among consumers, raising questions about their usage and effectiveness. While some products may be popular for specific skin concerns, their results can vary depending on the ingredients and individual skin type. Consumers should check the product’s ingredients, authenticity and safety before using any skincare cream.

dot image
To advertise here,contact us
dot image