

ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളം വീണ്ടും വർധിച്ചു. സിങ്കപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ശമ്പളമാണ് വർധിച്ചത്. 64% വർധനവാണ് ശമ്പളത്തിൽ ഉണ്ടായിരിക്കുന്നത്. 2.2 മില്യൺ സിങ്കപ്പൂർ ഡോളറിൽ നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായാണ് ശമ്പളം കൂടിയിരിക്കുന്നത്. അതായത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 26 കോടി രൂപ. എന്നാൽ ബെഞ്ച്മാർക്ക് പാക്കേജിനെയാണ് ഈ വർധനവ് സൂചിപ്പിക്കുന്നത് എന്നതിനാൽ ഉടനടി തന്നെ ഈ വർധനവ് ലഭിക്കില്ല. രാജ്യത്തെ സ്വകാര്യ മേഖലയിലെ ശമ്പളവുമായി താരതമ്യപ്പെടുത്തി, കഴിവുള്ളവരെ പൊതുസേവനത്തിലേക്ക് ആകർഷിക്കാനാണ് ഈ നീക്കമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
രാഷ്ട്രീയക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന രാജ്യമാണ് സിംഗപ്പൂർ. സ്വകാര്യ മേഖലയിൽ ഉയർന്ന ശമ്പളത്തിന് ജോലി ചെയുന്ന ആളുകൾക്ക് പൊതുസേവന മേഖലയിലേക്ക് പ്രവേശിക്കാൻ മതിയായ സാമ്പത്തിക പ്രോത്സാഹനം ഉറപ്പാക്കുക എന്നതാണ് കൂടിയ ശമ്പളം ഉറപ്പാക്കാൻ ഉള്ള കാരണം. അഴിമതി കുറയ്ക്കാനും ഉയർന്ന നിലവാരത്തിൽ ഉള്ള ഭരണം നിലനിർത്താനും കൂടിയ ശമ്പളം സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
നിലവിൽ ലോകത്തെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന പ്രധാനമന്ത്രി ലോറൻഡ് വോങ് തന്നെയാണ്. കൂഇഡി ശമ്പള നിരക്കുകൾ ഒക്ടോബർ 15 മുതൽക്കാണ് പ്രാബല്യത്തിൽ വരിക. നിരവധി അവലോകങ്ങൾക്ക് ശേഷമാണ് വാർഷിക ശമ്പളത്തിൽ മാറ്റം വരുത്തിയിട്ടുളളത്. 2012ൽ ഉയർന്ന ശമ്പളത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകളെത്തുടർന്ന് മന്ത്രിമാരുടെ ശമ്പളം 36% വെട്ടികുറച്ചിരുന്നു. 2017ലും 2023ലും അവലോകനങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവ ഉണ്ടായില്ല. തനിക്ക് ലഭിച്ച കൂടിയ ശമ്പളം താൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്നാണ് വോങ് പറഞ്ഞിരിക്കുന്നത്.
Content Highlights: Singapore Prime Minister Lawrence Wong’s annual salary has reportedly increased by 64%, making the country’s prime minister one of the highest-paid political leaders in the world. The salary revision has drawn attention due to the significant increase in the remuneration of Singapore’s prime minister.