

യുഎഇയില്‍ നിന്നും വിമാനയാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് ഇന്നും നിരാശ. യുഎഇയില്‍ നിന്നുള്ള മിക്ക വിമാനങ്ങളുടെയും സര്‍വീസുകളില്‍ ഇന്നും മാറ്റം വന്നിട്ടുള്ളതായി വിമാനക്കമ്പനികള്‍ അറിയിച്ചു. എമിറേറ്റസ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നീ വിമാനക്കമ്പനികളുടെ സര്‍വീസുകളിലാണ് മാറ്റം വന്നിരിക്കുന്നത്. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായും മറ്റ് സാങ്കേതികമായ കാരണങ്ങള്‍ മൂലവുമാണ് വിമാനങ്ങള്‍ വൈകുന്നതെന്നും റദ്ദാക്കിയതെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.
ഇത്തിഹാദ് എയര്‍വേയ്‌സിന്റെ അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന EY641, EY645 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന EY653 വിമാനം വൈകി സര്‍വീസ് നടത്തുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. കൂടാതെ ജക്കാര്‍ത്തയില്‍ നിന്നും അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്ന EY473 വിമാനം ചില ഓപ്പറേഷണല്‍ കാരണങ്ങള്‍ മൂലം വൈകി സര്‍വീസ് നടത്തും. കൂടാതെ അബുദാബിയില്‍ നിന്നും ഫുകറ്റിലേക്ക് ഇന്നലെ സര്‍വീസ് നടത്തിയിരുന്ന EY414 വിമാനം വൈകിയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. തിരിച്ച് ഫുകറ്റില്‍ നിന്നും അബുദാബിയിലേക്ക് ഇന്ന് സര്‍വീസ് നടത്തുന്ന EY415 വിമാനവും വൈകും.
അതേസമയം ഇന്നലെ വിമാനത്താവളങ്ങളെ ബാധിച്ച യുകെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം തകരാറിലായത് മൂലം നിരവധി ലണ്ടന്‍-അബുദാബി വിമാനസര്‍വീസുകളെ ബാധിച്ചതായി വിമാനക്കമ്പനി അറിയിച്ചു. ലണ്ടന്‍ ഹത്രൂ - അബുദാബി വിമാനസര്‍വീസ് നടത്തുന്ന EY64 വിമാനം സര്‍വീസ് റദ്ദാക്കി. EY66 വിമാനം 21:30 നായിരിക്കും പുറപ്പെടുന്നത്. EY68 വിമാനത്തിന് ഇന്‍ബൗണ്ട് EY67 പാരീസ് ചാള്‍സ് ഡി ഗല്ലിലേക്ക് തിരിച്ചുവിട്ടതിനുശേഷം സര്‍വീസ് നടത്താന്‍ വൈകുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഒരുക്കുന്നതിനും തുടര്‍ന്നുള്ള റീബുക്കിംഗിനും തങ്ങളുടെ ടീമുകള്‍ സഹായം നല്‍കുന്നുണ്ടെന്ന് ഇത്തിഹാദ് പറഞ്ഞു.
എമിറേറ്റ്‌സിന്റെ ദുബായില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന EK837, EK839 എന്നീ വിമാനങ്ങളും ദുബായില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന EK857 വിമാനവും സര്‍വീസിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യുകെയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സാങ്കേതിക കാരണങ്ങള്‍ മൂലവും എയര്‍ ട്രാഫിക് മൂലവും തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് യാത്രതുടങ്ങുന്നതിന് മുമ്പായി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഫ്ലെെ ദുബായ് വിമാനത്തിന്റെ ദുബായില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന FZ029, FZ027എന്നിവ സര്‍വീസ് റദ്ദ് ചെയ്തു. എന്നാല്‍ FZ021, FZ063 എന്നീ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. FZ023 വിമാനം എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ഫ്ലെെ ദുബായുടെ യാത്രക്കാര്‍ യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. കൂടാതെ യാത്രക്കാര്‍ സഞ്ചരിക്കുന്ന വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന G9068, G9124 എന്നീ വിമാനങ്ങള്‍ സര്‍വീസ് റദ്ദ് ചെയ്തു. G9121 വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന G9107 വിമാനം റദ്ദ് ചെയ്തു. എന്നാല്‍ G9101 വിമാനം എത്തിച്ചേര്‍ന്നു. കൂടാതെ G103, G105 എന്നീ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അബുദാബിയില്‍ നിന്നും ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്ന 3L015 വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 3L017 വിമാനം ഇനിയും പോകാനുണ്ട്. അബുദാബിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്ന 3L020 വിമാനം സര്‍വീസ് റദ്ദ് ചെയ്തു. എന്നാല്‍ 3L022 വിമാനം സര്‍വീസ് നടത്തുന്നതിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
കൂടാതെ അനേകം മറ്റ് വിമാനക്കമ്പനികളുടെ സര്‍വീസുകളിലും മാറ്റം വന്നിട്ടുണ്ട്. ദുബായ് - ഇസ്‌ലാമാബാദിലേക്കുള്ള PA211 വിമാനം, ദുബായ് - നേപ്പാള്‍ വിമാനം FZ1681 പുലര്‍ച്ചെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ജസീറയുടെ ദുബായ് - കുവൈറ്റ് J9122 വിമാനം റദ്ദ് ചെയ്തു. ഖേഷ്മ് എയര്‍ലൈന്‍സിന്റെ ദുബായ്- ഷിറാസ് വിമാനം QB2205 വൈകി സര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്- കോഴിക്കോട് വിമാനം IX346 വിമാനം വൈകി സര്‍വീസ് നടത്തും. സ്‌പെയ്‌സ് ജെറ്റിന്റെ ദുബായ്- ന്യൂഡല്‍ഹി വിമാനമായ SG5106 വൈകി സര്‍വീസ് നടത്തും. ഫ്‌ലൈസെപെഹ്‌റാന്റെ ദുബായ് - ടെഹ്‌റാന്‍ വിമാനം IS7353 സര്‍വീസ് റദ്ദ് ചെയ്തു. കൂടാതെ സ്‌പെയ്‌സ് ജെറ്റിന്റെ ദുബായ് - കൊച്ചി വിമാനം SG5117 വൈകി സര്‍വീസ് നടത്തും. യാത്രക്കാര്‍ വിമാനത്താവളത്തിേേലക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് വിമാനക്കമ്പനികളുടെ ഒഫിഷ്യൽ ചാനലുകൾ വഴി പരിശോധിക്കണമെന്ന് എല്ലാ വിമാനക്കമ്പനികളും നിര്‍ദേശിച്ചു.
Content Highlight: Emirates, Etihad Airways and flydubai continue to adjust selected services from the UAE, with delays and cancellations affecting some routes on September 9.