ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രം; പോണ്ടിംഗിന്റെ അപൂർവ റെക്കോർഡ് മറികടന്ന് ജോ റൂട്ട്!

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോർഡിട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രം; പോണ്ടിംഗിന്റെ അപൂർവ റെക്കോർഡ് മറികടന്ന് ജോ റൂട്ട്!
dot image

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോർഡിട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിനിടയിലാണ് റൂട്ട് പുതിയ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. 24 റണ്‍സാണ് റൂട്ട് രണ്ടാം ഇന്നിങ്സിൽ നേടിയത്.

ഈ പ്രകടനത്തോടെ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്. സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് റൂട്ട്.

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇനി റൂട്ടിന്റെ പേരിലാവുക. 7594 ടെസ്റ്റ് റണ്‍സാണ് റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ 7578 റണ്‍സ് നേടിയിട്ടുള്ള റിക്കി പോണ്ടിംഗ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 7216 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ജോ റൂട്ടിന് മറികടക്കാന്‍ ഇനി 1713 റണ്‍സ് കൂടി മാത്രം മതി . 168 മത്സരങ്ങളില്‍ നിന്ന് 14208 റണ്‍സാണ് റൂട്ട് ഇതുവരെ നേടിയിട്ടുള്ളത്. സച്ചിൻ നേടിയിട്ടുള്ളത് 15921 റണ്‍സും.

content highlights:joe root breaks ricky ponting test cricket record history

dot image
To advertise here,contact us
dot image