

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് മുന്നേറ്റം. താരം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് ഏഴാമതെത്തി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് പന്തിന് തുണയായത്. ഗാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 165 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 39 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 66 റണ്‍സും പന്ത് നേടിയിരുന്നു.
ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പന്ത് ആദ്യ പത്തില്‍ ഇടംപിടിച്ചത്. അതേസമയം, ശുഭ്മാന്‍ ഗില്‍ എട്ടാം സ്ഥാനത്താണ്. 2026-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടക്കാരില്‍ ഒരാളാണ് പന്ത്.
മൂന്ന് ടെസ്റ്റുകളില്‍ നിന്നായി മൂന്ന് അര്‍ദ്ധശതകങ്ങളോടെ അദ്ദേഹം 249 റണ്‍സ് നേടി ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ഈ വര്‍ഷം ടെസ്റ്റില്‍ പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. 3 ഇന്നിംഗ്സുകളില്‍ നിന്ന് 328 റണ്‍സാണ് പടിക്കലിന്റെ സമ്പാദ്യം.
മറുവശത്ത് മോശം ഫോമിനെ തുടര്‍ന്ന് യശസ്വി ജയ്സ്വാള്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. രണ്ട് സ്ഥാനങ്ങള്‍ താഴെയിറങ്ങിയ താരം 11-ാം സ്ഥാനത്താണ്.
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ആണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ജോ റൂട്ട് രണ്ടാമതും, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ടെംബ ബാവുമ എന്നിവര്‍ ആദ്യ അഞ്ചിലും ഇടംപിടിച്ചിട്ടുണ്ട്. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.
content highlights: icc test rankings rishabh pant overtakes shubman gill jaiswal drops