'ഈ വർഷത്തെ എന്റെ ഓണം ധന്യമായി'; മധുവിനൊപ്പം ഓണം ആഘോഷിച്ച് മനോജ് കെ ജയനും കുടുംബവും

മധുവിന്റെ വീട്ടിലെത്തിയായിരുന്നു മനോജ് കെ ജയന്‍ അദ്ദേഹത്തെ കണ്ടത്

'ഈ വർഷത്തെ എന്റെ ഓണം ധന്യമായി'; മധുവിനൊപ്പം ഓണം ആഘോഷിച്ച് മനോജ് കെ ജയനും കുടുംബവും
dot image

മലയാളികളുടെ പ്രിയ നടന്‍ മധുവിനൊപ്പം ഓണം ആഘോഷിച്ച് നടന്‍ മനോജ് കെ ജയനും കുടുംബവും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈക്കാര്യം മനോജ് കെ ജയന്‍ പങ്കുവച്ചത്. മധുവിന്റെ വീട്ടിലെത്തിയായിരുന്നു മനോജ് കെ ജയന്‍ അദ്ദേഹത്തെ കണ്ടത്.

'ഈ വര്‍ഷത്തെ എന്റെ ഓണം ധന്യമായി എന്ന ക്യാപ്ഷനോടെയാണ് മനോജിന്റെ കുറിപ്പ്. 'ധന്യ മുഹൂര്‍ത്തം..ഈ വര്‍ഷത്തെ എന്റെ ഓണം ധന്യമായി, മലയാള സിനിമാ തറവാട്ടിലെ കാരണവരായ, ജീവിക്കുന്ന ഇതിഹാസമായ …എത്രയും ആദരണീയനായ മധുസാറിനെ കുടുംബസമേതം അദ്ദേഹത്തിന്റെ വസതിയില്‍ പോയി നേരിട്ട് കാണുകയും അദ്ദേഹത്തിന് ഓണാശംസകള്‍ നേര്‍ന്ന്,

അനുഗ്രഹം വാങ്ങി ഒരു ഓണക്കോടി നല്‍കാന്‍ സാധിക്കുകയും ചെയ്തത് ഈ വര്‍ഷത്തെ എന്റെ ഓണം സാര്‍ത്ഥകമാകുന്നു. മധു സാറിന് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. അതോടൊപ്പം എന്നെ സ്‌നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഓണാശംസകള്‍ അറിയിക്കുന്നു'.- എന്നാണ് മനോജ് കെ ജയന്‍ കുറിച്ചിരിക്കുന്നത്.

'തുടക്കം' ആണ് മനോജ് കെ ജയന്‍ അഭിനയിച്ച് ഒടുവില്‍ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ഹലോ ഡിയര്‍, അതിമനോഹരം എന്നിവയാണ് മനോജ് കെ ജയന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights: Manoj K. Jayan and his family celebrated Onam with Madhu. Manoj K. Jayan met him at his home.

dot image
To advertise here,contact us
dot image