അനായ വനിതാ ബിഗ് ബാഷ് ലീഗിൽ; ലിംഗ മാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള സന്തോഷം പങ്കുവെച്ച് താരം

മുൻ ഇന്ത്യൻ താരവും ഇന്ത്യയുടെ ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാറാണ് അനായയുടെ പിതാവ്.

അനായ വനിതാ ബിഗ് ബാഷ് ലീഗിൽ; ലിംഗ മാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള സന്തോഷം പങ്കുവെച്ച് താരം
dot image

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ അനയ ബംഗാറിന് ഓസ്‌ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റിൽ കളിക്കാൻ അനുമതി. മുൻ ഇന്ത്യൻ താരവും ഇന്ത്യയുടെ ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാറാണ് അനായയുടെ പിതാവ്.

ഈ വർഷം മാർച്ചിലാണ് അനായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ‘എനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന വാർത്ത അറിഞ്ഞത് മുതൽ ഇത് എനിക്ക് വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്. എനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് കരുതിയ ഒരു ഘട്ടമുണ്ടായിരുന്നു, എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ എനിക്ക് മറ്റൊരു അവസരം കൂടി നൽകിയിരിക്കുകയാണ്, അതിന് നന്ദി' ,അനായ പറഞ്ഞു.

ആര്യൻ ബംഗാർ എന്ന പേരിൽ മുമ്പ് സർഫറാാസ് ഖാനൊപ്പം മുംബൈയുടെ അണ്ടർ-18 ടീമിൽ കളിച്ചിട്ടുമുണ്ട് . പിന്നീടാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാൻസ്‌വുമണായി അനയ ബംഗാർ എന്ന പേര് സ്വീകരിച്ചത്.


ചില നിബന്ധനകളോടെയാണ് അനയയ്ക്ക് കളിക്കാനുള്ള അനുമതിപത്രം ക്രിക്കറ്റ് ഓസ്‌ട്രേലിയ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഓസ്‌ട്രേലിയയിൽ എത്തിയാൽ സിറം ടെസ്‌റ്റൊസ്റ്റിറോൺ പരിശോധിക്കണം. ഇത് പന്ത്രണ്ട് മാസകാലയളവിൽ പത്ത് 10 നാനോമോൾസിൽ താഴെയാണെങ്കിൽ മാത്രമേ വനിതാ ക്രിക്കറ്റിൽ കളിക്കാൻ കഴിയൂ. എങ്കിൽ 2027 വരെ അനയയ്ക്ക് ഓസ്‌ട്രേലിയയിൽ കളിക്കാം.


നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ട്രാൻസ്‌ജെൻഡർ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. വനിതാ ബിഗ് ബാഷ് ലീഗിൽ മാത്രമാണ് ഇവർക്ക് ഇപ്പോൾ കളിക്കാൻ അനുമതിയുള്ളത്. ഇന്ത്യയിൽ ഇതുവരെ ഇതുസംബന്ധിച്ച് വ്യക്തമായ ഒരു നിയമമോ മാർഗരേഖയോ ആയിട്ടില്ല.

content highlights: anaya bangar wbbl eligibility transgender women

dot image
To advertise here,contact us
dot image