

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഫോളോഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503നെതിരെ മറുപടിയയായി ആതിഥേയര്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ എട്ടിന് 265 എന്ന നിലയിലാണ്. ഇപ്പോഴും 238 റണ്‍സ് പിറകിലാണ് ശ്രീലങ്ക.
ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 38 റണ്‍സ് കൂടി വേണം. സോനല്‍ ദിനുഷ (85), ലാഹിരു കുമാര (8) എന്നിവരാണ് ക്രീസില്‍. പസിന്ദു സൂര്യബന്ദാര (80) മിന്നും പ്രകടനം കാഴ്ച വെച്ചു. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
ശുഭ്മാൻ ഗിൽ (50 ), റിഷഭ് പന്ത് (63 ) എന്നിവർ അർധ സെഞ്ച്വറി നേടി. യശ്വസി ജയ്‌സ്വാൾ (45 ), രവീന്ദ്ര ജഡേജ (43 ) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.
content highlights:srilanka follow on avoid sonal dinusha fightback india vs srilanka test